കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായക തെളിവുകള്‍

Google Oneindia Malayalam News

sreesanth
മുംബൈ: ഒത്തുകളിക്ക് പിടിയിലായ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന്റെ പേഴസണല്‍ ലാപ്‌ടോപ്പില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. ശ്രീശാന്തിന്റെ പേഴ്‌സണല്‍ ലാപ്‌ടോപ്പും മെയിലുകളും മറ്റും മുംബൈ പോലീസ് പരിശോധിച്ചിരുന്നു.

അതേസമയം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് ബാംഗ്ലൂരില്‍ നിന്നുള്ള എസ്‌കോര്‍ട്ട് ഗേളുകളാണെന്നും സൂചനയുണ്ട്. ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് താനല്ല എന്ന് തിങ്കളാഴ്ച് മറാത്തി നടി ക്രാന്തി വെളിപ്പെടുത്തിയിരുന്നു.

ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്നും നാല്‍പതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ലഭിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഇവര്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും മോഡലുകളാകാന്‍ അവസരം കാത്തിരിക്കുന്നവരും മറ്റുമാണെന്നാണ് വിവരം.

ഇത് സംബന്ധിച്ച് പോലീസ് കാസ്റ്റിംഗ് ഡയറക്ടറെയും ചോദ്യം ചെയ്തു. ഈ മോഡലുകളുടെ ചിത്രങ്ങള്‍ ശ്രീശാന്തിന് അയച്ചതായി കരുതപ്പെടുന്ന പരസ്യ ചിത്ര സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്തത്.

അതേസമയം ശ്രീശാന്ത് ഐ പി എല്ലിലെ മറ്റ് കളികളിലും ഒത്തുകളിക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഇടം കിട്ടാതിരുന്നതിനെ ചൊല്ലി ശ്രീശാന്ത് ക്യാപ്റ്റന്‍ ദ്രാവിഡുമായി തര്‍ക്കിച്ചിരുന്നത്രേ.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും ശ്രീശാന്ത് ഒത്തുകളിക്കാന്‍ പദ്ധിതിയിട്ടെങ്കിലും ടീമില്‍ ഇടം കിട്ടിയിരുന്നില്ല. വാതുവെയ്പുസംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ശ്രീശാന്തിനെ പ്രകോപിതനാക്കിയത് എന്നാണ് സൂചനകള്‍.

English summary
Sreesanth's personal laptop reveals more details about match fixing and connections - reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X