സ്വര്‍ണം തിളക്കം തിരിച്ചുപിടിക്കുന്നു

അക്ഷയ ത്രിതീയയ്ക്ക ശേഷം കഴിഞ്ഞ അഞ്ചു ദിവസമായി വന്‍ വില ഇടിവാണ് സ്വര്‍ണ വ്യാപാര രംഗം നേരിട്ടത്. ആഗോള വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയുടെയും വില ഇടിവിന് കാരണമെന്നായിരുന്നു വ്യാപാരികള്‍ പറഞ്ഞിരുന്നത്. നിക്ഷേപകരുടെ വിശ്വാസ കുറവും വീണ്ടും വില കുറഞ്ഞേക്കാം എന്ന ആശങ്കയും ഓഹരി വിപണിയുടെ മുന്നേറ്റവും വില ഇടിയാനുള്ള കാരണമായി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ചൈനയിലെയും വ്യാപാരികള്‍ വില ഇനിയും ഇടിയുമെന്ന ആശങ്കയില്‍ വിണിയില്‍ നിന്നു വിട്ടു നില്‍ക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഓഹരി വിപണിയില്‍ വില ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണം. സ്വര്‍ണത്തിന്റെ വില കുടുന്നതനുസരിച്ച് പണിക്കൂലി കുറയാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications