കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസിന്റെ വീഡിയോ വൈറലാകുന്നു

Google Oneindia Malayalam News

ranjini
കണ്ണൂര്‍: മലയാളത്തിലെ വിവാദനായികയും ചാനല്‍ അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. കണ്ണൂരില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനിടെയുള്ള വീഡിയോ ആണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നത്.

മറഡോണയുടെ കേരളസന്ദര്‍ശനം കൊണ്ട് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയിലാണ് രഞ്ജിനി ഹരിദാസിന്റെ പ്രകടനം. തിരക്കിനിടയില്‍ തന്റെ ദേഹത്ത് കൈവെച്ച ആളെ രഞ്ജിനി അല്‍പം കടുത്ത ഭാഷയില്‍ കൈകാര്യം ചെയ്യുന്ന രംഗമാണ് കണ്ണൂര്‍ വീഡിയോ എന്ന പേരില്‍ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനത്താവളത്തില്‍ വച്ച് ക്യൂ തെറ്റിച്ചതിന് രഞ്ജിനി വിവാദത്തില്‍പ്പെട്ടിരുന്നു. ക്യൂ തെറ്റിക്കുക മാത്രമല്ല ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട മറ്റൊരു യാത്രക്കാരനോട് തട്ടിക്കയറുകയും അയാളെ പോലീസില്‍ പിടിപ്പിക്കുകയും വരെ ചെയ്തു രഞ്ജിനി ഹരിദാസ്.

പരാതി കേട്ട് വന്ന പോലീസുകാര്‍ രഞ്ജിനി ആരാണെന്ന് അറിയില്ലേടോ എന്ന് ചോദിക്കുന്ന രംഗങ്ങളും നേരത്തെ എയര്‍പോര്‍ട്ട് വീഡിയോ എന്ന പേരില്‍ നെറ്റില്‍ കറങ്ങിനടന്നിരുന്നു. നേരത്തെ രഞ്ജിനിയുടേത് എന്ന പേരില്‍ ഒരി അശ്ലീല വിഡീയോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വീഡിയോയിലെ പെണ്‍കുട്ടി താനല്ല എന്ന് രഞ്ജിനി നിഷേധിച്ചിരുന്നു.

സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ പരിപാടിയില്‍ മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറുമായി ഉണ്ടായ തര്‍ക്കത്തിന്റെ പേരിലും രഞ്ജിനി ഹരിദാസ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആധുനിക മലയാളം ഭാഷയുടെ അമ്മ എന്നാണ് ഇന്റര്‍നെറ്റ് ലോകത്ത് രഞ്ജിനിയെ കളിയാക്കി വിളിക്കുന്നത്.

<center><iframe width="600" height="450" src="http://www.youtube.com/embed/qUEqE4Fospk" frameborder="0" allowfullscreen></iframe></center>

English summary
Ranjini Haridas video becoming viral in social network websites like Facebook. The video captured while Chemmannur Gold inauguration at Kannur. &#13;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X