കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കൊടുങ്കാറ്റ്, 51 മരണം

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‌ലഹോമയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ ശക്തമായ കാറ്റില്‍ 51 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രദേശത്തെ മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫിസ് നല്‍കുന്ന വിവരമനുസരിച്ച് ഗുരുതരമായി പരിക്കേറ്റ 60ഓളം പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ തന്നെ 10 പേരുടെ നില അതീവ ഗുരുതരമാണ്.

ദേശീയ കാലാവസ്ഥാ കേന്ദ്രം കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത്രയും ശക്തമായ കാറ്റടിയ്ക്കുമെന്ന് പ്രവചിക്കാന്‍ സാധിച്ചിരുന്നില്ല. കാറ്റ് ഒരു സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നേരിട്ടടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുക്കി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നു

ഒക്‌ലഹോമ മേഖലയില്‍ അടിയന്തിരാവസ്ഥ

ഇത്രയും ശക്തമായ കാറ്റ് അപൂര്‍വം


രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

English summary
A monstrous tornado as much as a mile (1.6 kilometers) wide roared through the Oklahoma City suburbs, killing at least 51
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X