കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാഫലം ലഭിക്കാത്തതിന് അച്ഛന്‍ മകനെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: പരീക്ഷയുടെ ഫലം മറച്ച് വച്ചു എന്ന് ആരോപിച്ച് 12 വയസ്സുകാരനായ മകനെ അച്ഛന്‍ അടിച്ച് കൊന്നു. പരീക്ഷാഫലം സംഭവം നടക്കുന്ന ദിവസം രാവിലെ സ്‌കൂളിലെ എല്ലാകുട്ടികള്‍ക്കും നല്‍കി എന്നാണ് പിതാവ് വാദിക്കുന്നത്. ഇത്തരത്തില്‍ നല്‍കിയ ഫലം മകന്‍ തന്നില്‍ നിന്ന് ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.

റിസള്‍ട്ട് നല്‍കാത്തതിന് കന്വ്യൂട്ടറിന്റെ കേബിള്‍ ഉപയോഗിച്ച് ഇയാള്‍ കുട്ടിയെ മര്‍ദിച്ചു.പിതാവ് തന്നെ മര്‍ദ്ദിച്ച കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നു.

വൈകുന്നേരവും അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ റിസള്‍ട്ടിന്റെ കാര്യം പറഞ്ഞ് കേബിള്‍ ഉപയോഗിച്ച് പിതാവ് മര്‍ദ്ദിച്ചു. എന്നാല്‍ കുട്ടിയുടെ അമ്മ പിതാവിനെ പിടിച്ച് മാറ്റുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

കുട്ടിക്ക് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കാര്യം അവന്‍ തന്നോട് സത്യം ചെയ്ത് പറഞ്ഞതാണെന്നും വിശ്വസിക്കണമെന്നും സ്ത്രീ ഭര്‍ത്താവിനോട് പറഞ്ഞു .എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴും റിസള്‍ട്ടിന്റെ കാര്യം ഉന്നയിച്ച് പിതാവ് കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും , കുട്ടി വീണ് പരുക്കേറ്റതാണെന്ന് ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. എന്നാല്‍ കുട്ടി മരണപ്പെട്ട വിവരം ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചു. മകന്റെ മരണ വാര്‍ത്ത അറിഞ്ഞതോടെയാണ് വീട്ടില്‍ നടന്ന പീഡന കഥ സ്ത്രീ പുറത്ത് പറയുന്നത്. പിതാവിനെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

English summary
A 12-year-old boy who did not get his exam results home was allegedly beaten to death by his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X