കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം ഇന്ത്യയെ നോക്കുന്നു

  • By Rahul Raj
Google Oneindia Malayalam News

ചൈനീസ് പ്രസിഡന്റ് ലി ക്വിയാങ് മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിക്കഴിഞ്ഞു. ചുവപ്പു പരവതാനി വിരിച്ച് രാജ്യം ആനയിക്കുകയും ചെയ്തു. എന്നാല്‍ ഈ സന്ദര്‍ശനവും മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളും ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നതെന്ന് സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ചൈനയും പാകിസ്ഥാനുമായി സമീപകാലത്തുണ്ടായ സംഭവ പരമ്പരകളും ചര്‍ച്ചകളുമാണ് ഇത്തരമൊരു ആശങ്കയിലേക്ക് ഇന്ത്യന്‍ ജനതയെ നയിക്കുന്നത്.
ലി ക്വിയാങിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുമെന്നും ബന്ധത്തിന്റെ ഊഷ്മളത തിരികെയെത്തുമെന്നും പ്രതീക്ഷിക്കവെയാണ് എതിര്‍വാദവുമായി ഇന്ത്യ പോള്‍ 2013 സര്‍വേ എത്തിയത്. ലഡാക്കിലെ അതിര്‍ത്തി കൈയേറ്റമാണ് ഇന്ത്യ-ചൈന ബന്ധം വഷളാക്കിയത്. ഇതിനെതിരെ ഇന്ത്യയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ വിന്യസിച്ചതോടെയാണ് ചൈന പിന്‍വാങ്ങിയത്.

ചൈന ഭീഷണിയോ?
ചൈനയുമായുള്ള ബന്ധത്തിന് ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും എതിരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 9 ശതമാനം പേര്‍ മാത്രമാണ് ചൈന അപകടകാരിയല്ലെന്ന അഭിപ്രായപ്പെടുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കാനും അതുവഴി ലോകശക്തി എന്ന നിലയിലേക്കുള്ള ഉയര്‍ച്ചയുമാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈന ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന അയല്‍രാജ്യമാണെന്ന് അഭിപ്രായമുള്ളവരാണ് 60 ശതമാനം. ഇന്ത്യയുടെ പിന്തുണ ചൈന ആഗ്രഹിക്കുന്നുണ്ട്്്, കാരണം മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണക്കുകയാണെങ്കില്‍ ചൈനക്ക് അത് തിരിച്ചടിയാകും. ന്യൂക്ലിയര്‍ ശക്തിയായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന ചൈന ഈ രംഗത്തും ഇന്ത്യയോട് സഹകരിക്കാന്‍ തയ്യാറെടുക്കുന്നതിലും സര്‍വേ സംശയം പ്രകടിപ്പിക്കുന്നു.
ഇന്ത്യ- ചൈന ബന്ധത്തെ അനുകൂലിക്കുന്ന നിലപാടുകളുമുണ്ട്. ഇരുരാജ്യങ്ങളും കൈകോര്‍ക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ ഏഷ്യക്ക് ഉയര്‍ത്തിത്താണിക്കാവുന്ന ശക്തിയാകും അത്. അതുകൊണ്ട് ഇന്ത്യ ചൈനയുമായുളള സഹകരണത്തെ പിന്തുണക്കുന്നവരും ഏറെ.

പാകിസ്ഥാനുമായി
94 ശതമാനത്തിന്റേയും അഭിപ്രായം പാകിസ്ഥാന്‍ ഭീഷണിയാണെന്നാണ്. 78 ശതമാനം ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയായാണ് പാകിസ്ഥാനെ കണക്കാക്കുന്നത്്. പാകിസ്ഥാനില്‍ നിന്നും ഇനിയും ഭീകരാക്രമണങ്ങള്‍ പ്രതീക്ഷിക്കുന്ന ഭൂരിഭാഗത്തിന്റെ അഭിപ്രായം മഞ്ഞുരുക്കത്തിന്റെ സാധ്യത വിദൂരത്തിലാണെന്നു തന്നെയാണ്.
ഇന്തയിലേയും പാകിസ്ഥാനിലേയും ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണെന്ന കാര്യത്തില്‍ സര്‍വേക്ക് എതിരഭിപ്രായമില്ല. വ്യപാരത്തിലൂടേയും സാമ്പത്തിക ഇടപാടുകളിലൂടേയും ബന്ധം മെച്ചപ്പെടുത്താമെന്നും ചര്‍ച്ചകള്‍ ഇനിയുമാകാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പക്ഷേ ഒരു ഉടമ്പടിയിന്‍മേല്‍ അല്ലാതെ കാശ്മീരിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്ന പക്ഷക്കാരാണ് 67 ശതമാനവും.

അമേരിക്കയുമായുള്ള ഐക്യം
യു എസുമായുള്ള ബന്ധത്തിലും മിശ്ര അഭിപ്രായമാണുള്ളത്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ കിട്ടുന്ന സ്വീകാര്യത, ഇന്ത്യ- അമേരിക്ക ആണവക്കരാര്‍ എന്നീ വിഷയങ്ങള്‍ അഭിപ്രായങ്ങളില്‍ നിര്‍ണ്ണായകമായി.
(ഓസ്‌ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അമിതാഭ് മട്ടൂവും ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ റോറി മെഡ്കാഫുമാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്.)

English summary
Indians are anxious about Chinese policies and capabilities, but a new survey finds as many prefer partnering Beijing as those who favour joining hands with other countries to contain it.The Government of India may have rolled out the red carpet for Chinese Premier Li Keqiang, who arrived in New Delhi yesterd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X