സ്വര്‍ണ വില: പവന് 120 രൂപ വീണ്ടും കുറഞ്ഞു

ആഗോള വിപണിയിലെ വില ഇടിവും വര്‍ധനവുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാവാന്‍ കാരണം. ഓഹരി വിപണിയിലെ മുന്നേറ്റവും ഇടിവും സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നു. അക്ഷയ ത്രിതീയയ്ക്ക് ശേഷം താഴോട്ട് മാത്രം പോയിരുന്ന സ്വര്‍ണ വില ചൊവ്വാഴ്ച്ച കുത്തനെ ഉയര്‍ന്നത് വ്യാപാരികള്‍ക്ക് നേരിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വില താഴോട്ടു തന്നെയാണ് പോകുന്നത്.
വിവാഹ സീസണില്‍ സ്വര്‍ണത്തിന് വില ഇടിയുന്നത് കേരളത്തിലെ ജനങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. സ്വര്‍ണ വിലയില്‍ ഇനിയും ഇടിവ് വരാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. വില ഇനിയും ഇടിയുന്നത് സ്വര്‍ണ വ്യാപാരികളെ അങ്കലാപ്പിലാക്കുകയാണ്.












Click it and Unblock the Notifications