നടുറോഡില്‍ പോലീസുകാര്‍ പരസ്പരം ലാത്തിവീശി

ലാത്തിവീശിയും പിന്നീട് കൈകൊണ്ടിടിച്ചുമായിരുന്നു പോലീസുകാരുടെ തമ്മില്‍ത്തല്ല്. തല്ലില്‍ രണ്ട് പോലീസുകാര്‍ക്കും കാര്യമായി തന്നെ പരിക്കേറ്റു. പരിക്കേറ്റ രണ്ട് കോണ്‍സ്റ്റബിള്‍മാരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരസ്യമായി അടികൂടിയ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയും അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ വഴക്ക് ലാത്തി വീശലിലേക്കും അവസാനം കൈചുരുട്ടി അടിക്കുന്നതിലേക്കും എത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്വതവേ കൃത്യവിലോപത്തിനും ഗുണ്ടാരാജിനും പേരുകേട്ട ഉത്തര്‍പ്രദേശ് പോലീസിന് മറ്റൊരു അപമാനം കൂടിയാകുകയാണ് പോലീസുകാരുടെ ലാത്തിവീശലും അടിയും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ട് പോലീസുകാരും എന്നാണ് രസകരമായ മറ്റൊരു വസ്തുത.












Click it and Unblock the Notifications