ജാമ്യം ആവശ്യപ്പെടാതെ ശ്രീശാന്ത് കോടതിയില്‍
ദില്ലി: ഒത്തുകളി കേസില്‍ കോടതിയില്‍ ഹാജരാക്കപ്പെട്ട ശ്രീശാന്ത് ജാമ്യം ആവശ്യപ്പെട്ടില്ല. മതിയായ തെളിവുകള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞതിനാല്‍ ശ്രീശാന്തിനെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണം എന്നുമാത്രമാണ് അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടത്. റബേക്ക ജോണാണ് ശ്രീശാന്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.
ശ്രീശാന്തിന്റെ അഭിഭാഷകയുടെ ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. ദില്ലി പോലീസിന്റെ അപേക്ഷ പരിഗണിച്ച് ശ്രീശാന്തിനെ അഞ്ച് ദിവസത്തേക്ക് കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി സാകേത് ചീഫ് മെട്രോപോളിറ്റന്‍ കോടതിയിയാണ് ശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം ശ്രീശാന്തിനെതിരെ ചുമത്തിയ വകുപ്പുകളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശ്രീക്കെതിരെ ക്രിമിനല്‍ വിശ്വാസവഞ്ചന ചുമത്തി കേസെടുത്തത് എന്നാണ് കരുതുന്നത്. എന്നാല്‍ ഐ പി സി 409 പ്രകാരം ജീവപര്യന്തം വരെ ലഭിക്കാവുന്ന ഗൗരവമുള്ള കേസല്ല ഇതെന്നും ശ്രീക്കെതിരെ ഈ കേസ് നിലനില്‍ക്കാനിടയില്ല എന്നും നിയമരംഗത്തുള്ള വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ എസ് ശ്രീശാന്ത്, ചന്ദില, ചവാന്‍ എന്നിവരെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും ഒത്തുകളിക്കാനായി വാതുവെപ്പ് സംഘങ്ങളില്‍ നിന്നും പണം വാങ്ങി എന്നാണ് കേസ്.

ശ്രീ കോടതിയില്‍
ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കോടതിയില്‍ കൊണ്ടുവരുന്നു

ശ്രീ കോടതിയില്‍

ശ്രീ കോടതിയില്‍

ശ്രീ കോടതിയില്‍

ശ്രീ കോടതിയില്‍

മുഖം മറച്ച്
ആദ്യം ശ്രീശാന്തിനെയും മറ്റുള്ളവരെയും കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ താരങ്ങള്‍ മുഖം കറുത്ത തുണി കൊണ്ട് മറച്ചിരുന്നു












Click it and Unblock the Notifications