വിന്ദു ധാരയ്ക്ക് ശേഷം അറസ്റ്റിലാകുന്ന പ്രമുഖനാര്?
മുംബൈ: ഐ പി എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് സൂചനകള്‍ക്കിടയില്‍ ബോളിവുഡും കടുത്ത സംശയത്തിന്റെ നിഴലില്‍. വാത് വെയ്പ്പില്‍ ബോളിവുഡിന്റെ സാന്നിദ്ധ്യം എത്രത്തോളം ഉണ്ട് എന്ന് നടന് വിന്ദു ധാരാ സിംഗിന്റെ അറസ്റ്റോട് കൂടി വ്യക്തമായിക്കഴിഞ്ഞു.ഐ പി എല്‍ വാത് വയ്പ്പില്‍ ക്രിക്കറ്റും സിനിമാ ലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് വിന്ദു ധാരയുടെ അറസ്റ്റോട് കൂടി ചുരുളഴിയപ്പെടുന്നത്.
വാത് വയ്പ്പുകാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലത്തിലും അവരെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതിനുമാണ് വിന്ദു ധാരയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടിട്ടില്ല.
അറസ്റ്റിലായ വിന്ദു ധാരാ സിംഗിന്റെ മരുമകന് ഐ പി എല്‍ ടീം ഉടമ കൂടിയാണ്. ചെന്നൈയില്‍ നിന്ന് ഇയാളുടെ ഫോണിലേക്ക് സംശയാസ്പദമായ തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിട്ടുള്ളതായും പൊലീസ് പറയുന്നു. ഏത് സമയവും കളിക്കാര്‍ക്കിടയിലേക്ക് കടന്ന് ചെ്ല്ലാനും സ്വാധീനിക്കാനും ഇയാള്‍ക്ക് കഴിയുമെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഇയാളും ക്രിക്കറ്റര്‍ മാരുടെ ബന്ധുക്കളും തമ്മില്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. 2013 ഏപ്രില്‍ 6ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ അടുത്തായി വിന്ദു സിംഗ് ഇരുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
മാത്രമല്ല വാത് വയ്പ്പ് ഇടനിലക്കാരെ ദുബായിലേക്ക് രക്ഷപ്പെടാന്‍ വിന്ദു സഹായിച്ചതായും പൊലീസ് സംശയിക്കുന്നു. ധോണിക്ക് പുറമേ ഹര്ഭജന്സിംഗിനോടൊപ്പവും ഗില്ക്രിസ്റ്റിനോടൊപ്പവും പലതവണ ഇയാളെ കണ്ടിട്ടുണ്ട്.
ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായിരുന്ന ഗുസ്തിക്കാരന് ധാരാ സിംഗിന്റെ മകനാണ് അറസ്റ്റിലായ വിന്ദു ധാരാ സിംഗ്. ധാരാ സിംഗും പ്രശസ്തനായി സിനിമാ നടന് കൂടിയാണ്.
വിന്ദുധാരാസിംഗ് അഭിനയിത്തിലേക്ക് പ്രവേശിക്കുന്നത് കരണ്‍ (1994) എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പഞ്ചാബി സിനിമകളില്‍ അഭിയിച്ചെങ്കിലും സിനിമകളെല്ലാം പരാജയമായിരുന്നു. ചുരുക്കത്തില്‍ അച്ഛനെപ്പോലെ പേരും പ്രശസ്തിയും ഇല്ലാതെ സിനിമാ ലോകത്തെ ഭാഗ്യഹീനരില് ഒരാളായ വിന്ദു വിന്റെ ജീവിതം അവശേഷിച്ചു.
എന്നാല്‍ 2009 ല്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയല്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ സമ്മാനത്തുക കൊണ്ടും ജീവിതത്തെ മെച്ചപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.
വീണ്ടും അച്ഛന്റെ പാതയിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു വിന്ദുവിന്റെ ജീവിതെ. അച്ഛനായ ധാരസിംഗായിരുന്നു ഇന്ത്യയില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്യപ്പെട്ട രാമായണം സീരിയലിലെ ഹനുമാനെ അവതരിപ്പിച്ചത്. ഇതേ വേഷം തന്നെ വിന്ദുവും ജയ് വീര്‍ ഹനുമാന് എന്ന സീരിയലില്‍ ചെയ്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications