കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്ദു ധാരയ്ക്ക് ശേഷം അറസ്റ്റിലാകുന്ന പ്രമുഖനാര്?

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഐ പി എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് സൂചനകള്‍ക്കിടയില്‍ ബോളിവുഡും കടുത്ത സംശയത്തിന്റെ നിഴലില്‍. വാത് വെയ്പ്പില്‍ ബോളിവുഡിന്റെ സാന്നിദ്ധ്യം എത്രത്തോളം ഉണ്ട് എന്ന് നടന്‍ വിന്ദു ധാരാ സിംഗിന്റെ അറസ്‌റ്റോട് കൂടി വ്യക്തമായിക്കഴിഞ്ഞു.ഐ പി എല്‍ വാത് വയ്പ്പില്‍ ക്രിക്കറ്റും സിനിമാ ലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് വിന്ദു ധാരയുടെ അറസ്‌റ്റോട് കൂടി ചുരുളഴിയപ്പെടുന്നത്.

വാത് വയ്പ്പുകാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലത്തിലും അവരെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതിനുമാണ് വിന്ദു ധാരയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടിട്ടില്ല.

അറസ്റ്റിലായ വിന്ദു ധാരാ സിംഗിന്റെ മരുമകന്‍ ഐ പി എല്‍ ടീം ഉടമ കൂടിയാണ്. ചെന്നൈയില്‍ നിന്ന് ഇയാളുടെ ഫോണിലേക്ക് സംശയാസ്പദമായ തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിട്ടുള്ളതായും പൊലീസ് പറയുന്നു. ഏത് സമയവും കളിക്കാര്‍ക്കിടയിലേക്ക് കടന്ന് ചെ്ല്ലാനും സ്വാധീനിക്കാനും ഇയാള്‍ക്ക് കഴിയുമെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഇയാളും ക്രിക്കറ്റര്‍ മാരുടെ ബന്ധുക്കളും തമ്മില്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. 2013 ഏപ്രില്‍ 6ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ അടുത്തായി വിന്ദു സിംഗ് ഇരുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

മാത്രമല്ല വാത് വയ്പ്പ് ഇടനിലക്കാരെ ദുബായിലേക്ക് രക്ഷപ്പെടാന്‍ വിന്ദു സഹായിച്ചതായും പൊലീസ് സംശയിക്കുന്നു. ധോണിക്ക് പുറമേ ഹര്‍ഭജന്‍സിംഗിനോടൊപ്പവും ഗില്‍ക്രിസ്റ്റിനോടൊപ്പവും പലതവണ ഇയാളെ കണ്ടിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമായിരുന്ന ഗുസ്തിക്കാരന്‍ ധാരാ സിംഗിന്റെ മകനാണ് അറസ്റ്റിലായ വിന്ദു ധാരാ സിംഗ്. ധാരാ സിംഗും പ്രശസ്തനായി സിനിമാ നടന്‍ കൂടിയാണ്.

വിന്ദുധാരാസിംഗ് അഭിനയിത്തിലേക്ക് പ്രവേശിക്കുന്നത് കരണ്‍ (1994) എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പഞ്ചാബി സിനിമകളില്‍ അഭിയിച്ചെങ്കിലും സിനിമകളെല്ലാം പരാജയമായിരുന്നു. ചുരുക്കത്തില്‍ അച്ഛനെപ്പോലെ പേരും പ്രശസ്തിയും ഇല്ലാതെ സിനിമാ ലോകത്തെ ഭാഗ്യഹീനരില്‍ ഒരാളായ വിന്ദു വിന്റെ ജീവിതം അവശേഷിച്ചു.

എന്നാല്‍ 2009 ല്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയല്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ സമ്മാനത്തുക കൊണ്ടും ജീവിതത്തെ മെച്ചപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.

വീണ്ടും അച്ഛന്റെ പാതയിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു വിന്ദുവിന്റെ ജീവിതെ. അച്ഛനായ ധാരസിംഗായിരുന്നു ഇന്ത്യയില്‍ ആദ്യമായി സംപ്രേക്ഷണം ചെയ്യപ്പെട്ട രാമായണം സീരിയലിലെ ഹനുമാനെ അവതരിപ്പിച്ചത്. ഇതേ വേഷം തന്നെ വിന്ദുവും ജയ് വീര്‍ ഹനുമാന്‍ എന്ന സീരിയലില്‍ ചെയ്തത്.

English summary
The latest development in IPL spot fixing case has sent shock waves across the country. Actor Vindu Dara Singh has been arrested over alleged links with bookies, tainting the very entertaining relationship that cricket and Bollywood shares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X