കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎന്‍ സര്‍വെയിലും മോഡി തന്നെ താരം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മന്‍മോഹന്‍ സിങിനെ മാറ്റണമെന്നും കോണ്‍ഗ്രസ് മുന്നണിയ്ക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സര്‍വെ ഫലം. യുപിഎ സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 22നോടനുബന്ധിച്ച് സിഎന്‍എന്‍- ഐബി എന്‍ നടത്തിയ 12 നഗരങ്ങളിലായി നടത്തിയ അഭിപ്രായ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍.

സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രികസേരയില്‍ നിന്നു മാറ്റണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ 37 ശതമാനം പേര്‍ അദ്ദേഹത്തോടൊപ്പം നിന്നു. രണ്ടു ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായിരുന്നില്ല.

Manmohan Singh

67 ശതമാനം പേരും യുപിഎ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം തന്നെ നിലവിലുള്ള മറ്റു മുന്നണികള്‍ പരിഗണിക്കുമ്പോള്‍ യുപിഎ എത്രയോ മെച്ചപ്പെട്ടതാണെന്ന അഭിപ്രായമുള്ള 31 ശതമാനം പേരുണ്ടായിരുന്നു.

പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം അധികമാര്‍ക്കുമില്ല. പക്ഷേ, കല്‍ക്കരി കുംഭകോണം പോലുള്ള അഴിമതി മൂടിവെയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിരന്തരശ്രമം നടത്തികൊണ്ടിരിക്കുന്നതായി സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായം പ്രകടിപ്പിച്ചു. മന്‍മോഹന്‍സിങിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഒരു വര്‍ഷമാണ് കടന്നു പോയിരിക്കുന്നതെന്ന അഭിപ്രായമുള്ളവരുമുണ്ട്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് അഴിമതിയുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളതെന്ന് സര്‍വെയില്‍ പങ്കെടുത്ത 71 ശതമാനം പേരും പറഞ്ഞു.

ആരായിരിക്കണം അടുത്ത പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് 38 ശതമാനം പേരും നരേന്ദ്രമോഡിയുടെ പേരാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിക്ക് 14 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മന്‍മോഹന്‍സിങിന് മൂന്നാം വട്ടം നല്‍കണമെന്ന് 13 ശതമാനം പേരും സോണിയക്ക് ആറു ശതമാനം പേരും എല്‍കെ അഡ്വാനിക്ക് അഞ്ചു ശതമാനം പേരും വോട്ട് ചെയ്തു.

English summary
As Congress-led United Progressive Alliance completes four years in office on May 22, what is the mood in urban India? In a 12-city poll conducted by CNN-IBN in age group of 18 years or more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X