സഞ്ജയ് ദത്ത് ഇനി യെര്‍വാഡ ജയിലില്‍
മുംബൈ: 1993 ലെ ബോംബെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് ഇനി യെര്‍വാഡ ജയിലില്‍ കഴിയും. ബുധനാഴ്ചയാണ് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത്. നേരത്തെ കീഴടങ്ങിയ സഞ്ജയ് ദത്തിനെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു സഞ്ജയ് ദത്തിനെ പാര്‍പ്പിച്ചിരുന്നത്.
അതീവ രഹസ്യമായിട്ടായിരുന്നു സഞ്ജയ് ദത്തിനെ യെര്‍വാഡ ജയിലിലേക്ക് മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അതിരാവിലെ നാലുമണിയോടെയായിരുന്നു ദത്തിനെ മൂന്ന് അകമ്പടി വാഹനങ്ങളോടെ പോലീസ് വാനില്‍ യെര്വേഡയില് എത്തിച്ചത്.

ശിക്ഷ ഇളവുചെയ്യാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സൂപ്പര്‍താരം വീണ്ടും ജയിലിലേക്ക് എത്തിയത്. കീഴടങ്ങാനുള്ള സമയം ദത്തിന് ഒരിക്കല്‍ നീട്ടിനല്‍കിയ കോടതി രണ്ടാമത്തെ തവണ അപേക്ഷ തള്ളുകയായിരുന്നു.
1993 ലെ ബോംബെ സ്ഫോടനക്കേസുകളില്‍ പ്രതിയായ സഞ്ജയ് ദത്തിന് കോടതി 5 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. ഇതില്‍ ഒന്നര വര്‍ഷം ദത്ത് നേരത്തെ ജയിലില്‍ ചെലവിട്ടിരുന്നു. ഒന്നരവര്‍ഷത്തെ തടവ് അനുഭവിച്ച് കഴിഞ്ഞതുകൊണ്ട് മൂന്നര വര്‍ഷംകൂടി തടവനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചിരുന്നു.
1993 മാര്‍ച്ച് പന്ത്രണ്ടിനാണ് ബോംബെയില്‍ തുടര്‍ച്ചയായി പന്ത്രണ്ട് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടന പരമ്പരയില്‍ 257 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ 11 പ്രതികള്‍ക്ക് വധശിക്ഷയും 22 പേര്‍ക്ക് ജീവപര്യന്തവും കോടതി വിധിച്ചു. കേസിലെ പ്രധാന പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications