Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപാഠശാലയില്‍ പീഡനം, ആള്‍ദൈവം അറസ്റ്റില്‍

Syed Gulzar
ശ്രീനഗര്‍: മതപാഠശാലയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുസ്ലീം 'ആള്‍ദൈവം' അറസ്റ്റില്‍. കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഖാന്‍സാഹിബ് പ്രദേശത്ത് പെണ്‍കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്ന ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. മുസ്ലീം പെണ്‍കുട്ടികള്‍ക്കായി രണ്ടു മാസത്തെ കോഴ്‌സാണ് സെയ്ദ് ഗുല്‍സാര്‍ എന്നറിയപ്പെടുന്ന ആള്‍ദൈവം നടത്തിവന്നിരുന്നത്.

പതിനെട്ട് വയസ്സില്‍ താഴെയുള്ള നാലു പെണ്‍കുട്ടികളാണ് പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ അയാള്‍ ന്യായീകരിച്ചുവെന്ന് പെണ്‍കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറബിയില്‍ എന്തൊക്കെയോ ചൊല്ലികൊണ്ടാണ് ഇയാളുടെ പീഡനം. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പെണ്‍കുട്ടികളെ ശുദ്ധീകരിയ്ക്കുമെന്നാണ് ഇയാളുടെ വാദം. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.

മേഖലയിലെ പത്രങ്ങളിലും കേബിള്‍ ചാനലുകളിലും സ്ഥിരം സാന്നിധ്യമാണ് സെയ്ദ് ഗുല്‍സാര്‍. ഖുറാനെ തന്റെ ലൈംഗിക ലക്ഷ്യങ്ങള്‍ക്കായി ദുര്‍ വ്യാഖ്യാനം ചെയ്യുകയാണ് ഇയാള്‍ ചെയ്തതെന്ന് പുരോഹിതനായ മൗലവി മുഹമ്മദ് അമിന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+