വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് നടിയുടെ അമ്മ

വിവാഹവാഗ്ദാനം ചെയ്ത് യുവാവ് പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. വീട്ടിന് പുറത്തുകൊണ്ടുപോയി പലവട്ടം പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് താരമാതാവിന്റെ ആരോപണം.
മകള്‍ സീരിയലിലും മറ്റും അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍മുതല്‍ താനും ഈ സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് യുവാവ് പറയുന്നു. മാത്രമല്ല പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും യുവാവ് പറയുന്നു.
തന്റെ കയ്യില്‍ നിന്നും ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നുവെന്നും വലിയ വലിയ തുകകള്‍ ചോദിച്ചപ്പോള്‍ പണം കൊടുക്കില്ലെന്ന് താന്‍ പറഞ്ഞെന്നും ഇതോടെ താരമാതാവിന്റെ മട്ടുംഭാവവും മാറിയെന്നുമാണ് യുവാവ് പറയുന്നത്.
പ്രണയത്തിലായിരുന്ന കാലത്ത് സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ വീഡിയോകള്‍ ഉപയോഗിച്ച് തന്നെ ഈ സ്ത്രീ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും യുവാവ് ആരോപിക്കുന്നുണ്ട്. ഇതേ ആരോപണം സ്ത്രീ തിരിച്ചും ഉന്നയിക്കുന്നുണ്ട്. താരമാതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. താരമാതാവിന്റെ ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ യുവാവിനെ കുടുക്കാനായി ശ്രമിക്കുകയാണെന്നും പലരും പറയുന്നുണ്ട്. പരാതിയിന്മേല്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications