കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് നടിയുടെ അമ്മ

  • By Lakshmi
Google Oneindia Malayalam News

Sexual Harassment
തിരുവനന്തപുരം: പ്രമുഖ സീരിയല്‍ സിനിമ നടിയുടെ അമ്മ ലൈംഗികപീഡനപരാതി ഫയല്‍ ചെയ്തു. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയുടെ അമ്മയാണ് തിരുവനന്തപുരത്ത് സിനിമാരംഗത്തുതന്നെ ജോലിചെയ്യുന്ന ഒരു യുവാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മകളുടെ ജീവിതത്തിന് കൂടി കാര്യങ്ങള്‍ ഭീഷണിയാകുമെന്ന് വന്നപ്പോഴാണ് താന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

വിവാഹവാഗ്ദാനം ചെയ്ത് യുവാവ് പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. വീട്ടിന് പുറത്തുകൊണ്ടുപോയി പലവട്ടം പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമാണ് താരമാതാവിന്റെ ആരോപണം.

മകള്‍ സീരിയലിലും മറ്റും അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍മുതല്‍ താനും ഈ സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് യുവാവ് പറയുന്നു. മാത്രമല്ല പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും യുവാവ് പറയുന്നു.

തന്റെ കയ്യില്‍ നിന്നും ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നുവെന്നും വലിയ വലിയ തുകകള്‍ ചോദിച്ചപ്പോള്‍ പണം കൊടുക്കില്ലെന്ന് താന്‍ പറഞ്ഞെന്നും ഇതോടെ താരമാതാവിന്റെ മട്ടുംഭാവവും മാറിയെന്നുമാണ് യുവാവ് പറയുന്നത്.

പ്രണയത്തിലായിരുന്ന കാലത്ത് സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ വീഡിയോകള്‍ ഉപയോഗിച്ച് തന്നെ ഈ സ്ത്രീ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും യുവാവ് ആരോപിക്കുന്നുണ്ട്. ഇതേ ആരോപണം സ്ത്രീ തിരിച്ചും ഉന്നയിക്കുന്നുണ്ട്. താരമാതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. താരമാതാവിന്റെ ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ യുവാവിനെ കുടുക്കാനായി ശ്രമിക്കുകയാണെന്നും പലരും പറയുന്നുണ്ട്. പരാതിയിന്മേല്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
A serial actress mother alleged sexual harassment against her former lover and filed police case against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X