ചാണ്ടിയോ ചെന്നിത്തലയോ, കലിപ്പ് തീരുന്നില്ല
തിരുവനന്തപുരം: വര്‍ഷങ്ങളുടെ അനുഭവസമ്പത്ത്. എന്ത്, എപ്പോള്‍ എന്ന് കൃത്യമായി കണക്കുകൂട്ടാന്‍ അറിയുന്നവര്‍, അപ്പോള്‍ അവരുടെ പറച്ചിലും വെറുതെയാകില്ല. പറയുന്നത് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പറ്റിയാണ്. കാര്യം രമേശിന്റെ മന്ത്രിസഭാ പ്രവേശ വിവാദവും. പറഞ്ഞും പറഞ്ഞത് മാറ്റിപ്പറഞ്ഞും പറഞ്ഞത് പാലിക്കാതെയും നിരന്തരം നടക്കുന്ന വാദങ്ങളില്‍ ആരാണ് അന്തിമവിജയം കൊയ്യുകയെന്നത് പറയുക പ്രയാസം.
രമേശിന് നല്കുന്ന വകുപ്പിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം ഇവിടെ തീരുമാനിക്കാനാകാതെ അങ്ങ് ഡല്‍ഹിയിലെത്തി. കേരളത്തില്‍ വച്ച് തീര്‍ക്കാമെന്ന് ആന്റണി പറഞ്ഞെങ്കിലും തീരുന്ന പ്രശ്നമില്ലെന്ന് പിന്നീട് നടന്ന കാര്യങ്ങള്‍ തെളിയിച്ചു.

ഹൈക്കമാന്റിന്റെ തീരുമാനവും അന്തിമചിരി ആരുടേതാകും എന്നും എല്ലാവരും കാത്തിരിക്കുന്നു. രമ്യതയിലെത്തിക്കുന്ന ഒരു തീരുമാനം പ്രതീക്ഷിക്കുന്നതിനൊപ്പം പഴയ കസേരകളില്‍ തന്നെ അവരവര്‍ തുടരാനുള്ള സാധ്യതയും ഏറെയാണ്. പിന്നെയെന്തിനായിരുന്നു ഇതൊക്കെ എന്നു ചോദിച്ചാല്‍, അതങ്ങനെയൊക്കെയാണ് എന്നേ പറയാനാകൂ. മറിച്ചായാല്‍ രമേശിന് അനുകൂലമായ കാറ്റ് വല്ലതും വീശിയാല്‍ അത് ആകെ വീശുന്ന കാറ്റാകും. അതില്‍ കസേരകളാകെ സ്ഥആനം തെറ്റും. അപ്പോള്‍ ഇനി ആരെന്തുമെന്തെന്നും ആര്ക്ക(ചിലര്‍)ക്കറിയാം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications