എയര്‍പോര്‍ട്ടില്‍ മോഷണം; നടി പിടിയ്ക്കപ്പെട്ടു
ഷോപ്പിങ്ങിനിടെയുള്ള മോഷണം പലരുടെയും വീക്‌നെസ്സാണ്, ഏതെങ്കിലും ഒരു കടയില്‍ നിന്നും എന്തെങ്കിലും ഒരു സാധനം പൊക്കിയില്ലെങ്കില്‍ ഉറക്കം വരില്ലെന്ന അവസ്ഥയാണ് പലര്‍ക്കും. പൊതുവേ കോളജ് വിദ്യാര്‍ഥികളും സെലിബ്രിട്ടികളുമാണ് ഈ ബാഡ് ഹാബിറ്റുള്ളവര്‍. കള്ളിവെളിച്ചത്തായിക്കഴിഞ്ഞാല്‍ കരഞ്ഞും ഭീഷണിപ്പെടുത്തിയുമെല്ലാം തലയൂരാനാണ് ഇത്തരക്കാര്‍ ശ്രമിക്കാറുള്ളത്.
അടുത്തിടെ ദുബൈ എയര്‍പോര്‍ട്ടില്‍ നടന്നൊരുസംഭവം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. തെന്നിന്ത്യയിലെ ഒരു പ്രമുഖ നടി ഷോപ്പ് ലിഫ്റ്റിങ്ങിന്റെ പേരില്‍ പിടിയ്ക്കപ്പെട്ടു. എമിറേറ്റ്‌സ് വിമാനത്തില്‍ വച്ചാണത്രേ താരം പിടിക്കപ്പെട്ടത്.

സെക്യൂരിറ്റി ഉദ്യോഗസ്ഥരെത്തി മോഷ്ടിച്ച ലിപ്സ്റ്റിക് തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് വാദിച്ചു. അപ്പോള്‍ ഉദ്യോഗസ്ഥര്‍ അവര്‍ വമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ലിപ്സ്റ്റിക് മോഷ്ടിക്കുന്നതിന്റെ വീഡിയോ കാണിച്ചു.
ആകെ നാണംകെട്ട യുവ നടി സാധനം തിരിച്ചുകൊടുക്കുകയും മാപ്പു പറയുകയും ചെയ്തുവത്രേ. തെലുങ്കിലും തമിഴിലും ഏറെ പ്രശസ്തയാണ് ഈ യുവനടി, ഇവരുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications