Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ പുതിയ സാര്‍സ് വൈറസിനെ കണ്ടെത്തി

ജിദ്ദ: സൗദിയില്‍ പകര്‍ച്ചവ്യധികള്‍ പിടിപെട്ട് ഇതിനോടകം 16 പര്‍ മരിച്ചു. സാര്‍സ് രോഗം പകര്‍ത്തുന്ന കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന പുതിയ തരം വൈറസ് സാന്നിദ്ധ്യം രാജ്യത്ത് നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2013 മെയ് 20 ന് കൊറോണ വൈറസ് ബാധിച്ച് അല്- അഹ്‌സ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു.

രാജ്യത്ത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ആരോഗ്യകാര്യ മന്ത്രാലയം തങ്ങളുടെ വെബ്‌സൈറ്റില്‍ എഴുതിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം , രക്ത സമ്മര്‍ദ്ദം, വൃക്ക തകരാറുകള്‍ എന്നിവയയാണ് രാജ്യത്ത് നില നില്‍ക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍.

സൗദി അറേബ്യയില്‍ സാര്‍സ് രോഗം പകര്‍ത്തുന്ന കൊറോണാ വൈറസിന്റെ അതേ വിഭാഗത്തില്‍ പെടുന്ന പുതിയ വൈറസിനെ കണ്ടെത്തി. എന്‍കോവ്(nCOV) എന്നാണ് ഈ വൈറസിന്റെ പേര്. ലോകാരോഗ്യ സംഘടനയാണ് വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

2012 ല്‍ 41 ഓളം കൊറോണാ വൈറസ് ബാധിതരെ ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇവരില്‍ 21 പേര്‍ മരണത്തിന് കീഴടങ്ങി. ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് , ജോര്‍ദന്‍ എന്നിവിടങ്ങളിലും എന്‍കോവ് വൈറസിന്റെ സാന്നിദ്ധ്യം ഉള്ളതായി ലോകാരോഗ്യ സംഘടന പറഞ്ഞു.

സൗദിയില്‍ രണ്ട് ആരോഗ്യ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. . 2013 ഏപ്രില്‍ 28 ന് സൗദിയില്‍ എന്‍കോവ് വൈറസ് ബാധിച്ച് ചികിത്സ തേടിയ വൃദ്ധ പിന്നീട് രോഗത്തില്‍ നിന്നും മുക്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+