മാര്‍പ്പാപ്പ നടത്തിയത് ബാധയൊഴിപ്പിക്കലല്ല
വത്തിക്കാര്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ബാധയൊഴിപ്പിക്കലല്ല നടത്തിയെന്ന പ്രസ്താവനയുമായി വത്തിക്കാന്‍ . സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു യുവാവിന്റെ ശരീരത്തില്‍ നിന്നും ബാധയൊഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇറ്റലിയിലെ മതപരമായകാര്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടിവി2000 എന്ന ചാനലാണ് പാപ്പയുടെ പ്രാര്‍ത്ഥനാ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് അദ്ദേഹം ബാധയൊഴിപ്പിക്കല്‍ നടത്തിയെന്ന് അവകാശപ്പെട്ടത്.

രോഗബാധിതര്‍ക്കും വിഗലാംഗര്‍ക്കും വേണ്ടിയായിരുന്നു അവിടെ പ്രാര്‍ത്ഥന നടന്നത്. ഇതിനിടെ വീല്‍ചെയറില്‍ ഇരിക്കുന്ന യുവാവിനെ മാര്‍പ്പാപ്പ അനുഗ്രഹിയ്ക്കുകയും പിന്നാലെ യുവാവ് വാ തുറന്നുപിടിച്ച് ശക്തിയായി ശ്വാസമെടുത്തുകൊണ്ട് കസേരയിലേയ്ക്ക് വീഴുകയുമായിരുന്നു. ഇതിനെയാണ് വത്തിക്കാന്‍ ബാധയൊഴിപ്പിക്കല്‍ എന്ന് വിശേഷിപ്പിച്ചത്.
ടിവി ചാനല്‍ റിപ്പോര്‍ട്ടിന് പിന്നാലെ മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ വീഡിയോ ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ നെറ്റില്‍ പരക്കാന്‍ തുടങ്ങി. തുടര്‍ന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയര്‍ന്നു. തുടര്‍ന്നാണ് പാപ്പ രോഗിയായ ഒരാളെ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുകമാത്രമാണ് ചെയ്തതെന്നും ബാധയൊഴിപ്പിക്കല്‍ നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി വത്തിക്കാന്‍ രംഗത്തെത്തിയത്.
വത്തിക്കാന്റെ വിശദീകരണത്തിന് പിന്നാലെ ചാനല്‍ മേധാവി ഡിനോ ബോഫോ സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ കത്തോലിക്കാസഭയിലെ ചില ബിഷപ്പുമാരും മറ്റും പ്രാര്‍ത്ഥനയ്ക്കിടെ പാപ്പ നടത്തിയത് ബാധയൊഴിപ്പിക്കല്‍ തന്നെയാണ് ഇപ്പോഴും വാദിക്കുന്നുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications