കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പ്പാപ്പ നടത്തിയത് ബാധയൊഴിപ്പിക്കലല്ല

  • By Lakshmi
Google Oneindia Malayalam News

വത്തിക്കാര്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ബാധയൊഴിപ്പിക്കലല്ല നടത്തിയെന്ന പ്രസ്താവനയുമായി വത്തിക്കാന്‍ . സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു യുവാവിന്റെ ശരീരത്തില്‍ നിന്നും ബാധയൊഴിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇറ്റലിയിലെ മതപരമായകാര്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടിവി2000 എന്ന ചാനലാണ് പാപ്പയുടെ പ്രാര്‍ത്ഥനാ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് അദ്ദേഹം ബാധയൊഴിപ്പിക്കല്‍ നടത്തിയെന്ന് അവകാശപ്പെട്ടത്.

Pope Francis

രോഗബാധിതര്‍ക്കും വിഗലാംഗര്‍ക്കും വേണ്ടിയായിരുന്നു അവിടെ പ്രാര്‍ത്ഥന നടന്നത്. ഇതിനിടെ വീല്‍ചെയറില്‍ ഇരിക്കുന്ന യുവാവിനെ മാര്‍പ്പാപ്പ അനുഗ്രഹിയ്ക്കുകയും പിന്നാലെ യുവാവ് വാ തുറന്നുപിടിച്ച് ശക്തിയായി ശ്വാസമെടുത്തുകൊണ്ട് കസേരയിലേയ്ക്ക് വീഴുകയുമായിരുന്നു. ഇതിനെയാണ് വത്തിക്കാന്‍ ബാധയൊഴിപ്പിക്കല്‍ എന്ന് വിശേഷിപ്പിച്ചത്.

ടിവി ചാനല്‍ റിപ്പോര്‍ട്ടിന് പിന്നാലെ മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ വീഡിയോ ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ നെറ്റില്‍ പരക്കാന്‍ തുടങ്ങി. തുടര്‍ന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയര്‍ന്നു. തുടര്‍ന്നാണ് പാപ്പ രോഗിയായ ഒരാളെ പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുകമാത്രമാണ് ചെയ്തതെന്നും ബാധയൊഴിപ്പിക്കല്‍ നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി വത്തിക്കാന്‍ രംഗത്തെത്തിയത്.

വത്തിക്കാന്റെ വിശദീകരണത്തിന് പിന്നാലെ ചാനല്‍ മേധാവി ഡിനോ ബോഫോ സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കത്തോലിക്കാസഭയിലെ ചില ബിഷപ്പുമാരും മറ്റും പ്രാര്‍ത്ഥനയ്ക്കിടെ പാപ്പ നടത്തിയത് ബാധയൊഴിപ്പിക്കല്‍ തന്നെയാണ് ഇപ്പോഴും വാദിക്കുന്നുണ്ട്.

English summary
The Vatican has denied claims that Pope Francis performed an exorcism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X