ബിസിസിഐ പ്രസിഡണ്ടിന്റെ മരുമകനും കുടുങ്ങും
മുംബൈ: എസ് ശ്രീശാന്തും ചന്ദിലയും ചവാനും ചൂണ്ടയില്‍ കുരുങ്ങിയ ചെറുമത്സ്യങ്ങളാണെന്നും ഒത്തുകളിയിലെ വമ്പന്‍ സ്രാവുകള്‍ മറ്റുവലരുമാണെന്നും തെളിയുന്നു. ബി സി സി ഐ പ്രസിഡണ്ട് സാക്ഷാല്‍ എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവ് ഗുരുനാഥാണ് പോലീസ് ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റില്‍ അടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തം ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കുറ്റത്തിനാണ് ഐ പി എല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ ചെന്നൈയുടെ ഉടമസ്ഥന്‍ സംശയിക്കപ്പെടുന്നത്. ബി സി സി ഐ പ്രസിഡണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമസ്ഥനുമായ എന്‍ ശ്രീനിവാസന്റെ മകളായ രൂപയുടെ ഭര്‍ത്താവാണ് ഗുരുനാഥ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഓ കൂടിയാണ് ഗുരുനാഥ് മെയ്യപ്പന്‍ എന്ന ഗുരുനാഥ്.

ശ്രീനിവാസന്റെ മകള്‍ രൂപ ഡയറക്ടറായുള്ള ഇന്ത്യന്‍ സിമന്റ്‌സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥര്‍. സി ഇ ഓയായ ഗുരുദത്ത് തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേയിംഗ് ഇലവന്‍ അടക്കമുള്ള വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി എന്നാണ് കരുതുന്നത്. ധാരാസിംഗിന്റെ മകനും മോഡലുമായ വിന്‍ധു ധാരാസിംഗിനെ ഉപയോഗിച്ചാണ് ഇടനിലക്കാര്‍ ഗുരുനാഥില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വിന്‍ധൂ ധാരാസിംഗ് അറസ്റ്റിലായതോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥരിലേക്കും സംശയത്തിന്റെ വിരല്‍ നീണ്ടത്. ചെന്നൈയുടെ കളികള്‍ കാണാന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു വിന്‍ധൂ. മാത്രമല്ല ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പം വി ഐ പി സീറ്റിലിരുന്നാണ് വിന്‍ധു ഐ പി എല്‍ കളികള്‍ കണ്ടിരുന്നത്. ചെന്നൈ കിംഗ്‌സ് മാത്രമല്ല, മറ്റ് ടീമുടമകളുമായും വാതുവെപ്പുകാര്‍ക്ക് ബന്ധമുണ്ട് എന്നും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications