ശ്രീശാന്തിന്റെ സുഹൃത്ത് സാക്ഷി ഝാല ആര്?

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ എന്നതിന് അപ്പുറത്താണോ സാക്ഷിയുടെ മേല്‍വിലാസം? ഒത്തുകളിക്കേസില്‍ പിടിയിലായ ശ്രീശാന്ത് ബ്ലാക്‌ബെറി ഫോണും മറ്റും സമ്മാനം കൊടുത്ത സാക്ഷി ഝാല എന്ന എയര്‍ ഹോസ്റ്റസിനെ ശ്രീക്ക് പരിചയപ്പെടുത്തിക്കൊടുത്തത് സാക്ഷി ധോണിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ സഹപാഠിയും കൂട്ടുകാരിയുമായ സാക്ഷി ഝാലയെ ഐ പി എല്ലിന്റെ രണ്ടാം സീസണിലാണ് സാക്ഷി ധോണി ശ്രീശാന്തിന് പരിചയപ്പെടുത്തിയത്. ജയ്പൂര്‍ സ്വദേശിനിയായ സാക്ഷി ഝാലയെ പിന്നീട് പലപ്പോഴും മത്സരശേഷമുള്ള പാര്‍ട്ടികളില്‍ ശ്രീശാന്തിനൊപ്പം കണ്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഒത്തുകളി വിവാദത്തില്‍ സാക്ഷി ഝാലയ്ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്ല.

ശ്രീശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് സാക്ഷി ഝാല ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാക്ഷി ഝാലയുടെ വീട്ടില്‍ ശ്രീശാന്ത് സന്ദര്‍ശകനായിരുന്നു. മേയ് ആറിന് സാക്ഷി ഝാലയുടെ കുടുംബം ശ്രീശാന്തിന് വിരുന്ന് നല്‍കിയിരുന്നെന്ന് സാക്ഷി ഝാലയുടെ പിതാവ് അതുല്‍ ഝാല ദില്ലി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഔറംഗബാദില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനകാലത്തെ സാക്ഷി ധോണിയുടെ കൂട്ടുകാരിയായിരുന്നു സാക്ഷി ഝാല. പഠനം കഴിഞ്ഞ് ഒരു സാക്ഷി ഇന്ത്യന്‍ ക്യാപ്റ്റനെ വിവാഹം ചെയ്തപ്പോള്‍ മറ്റേ സാക്ഷി ശ്രീശാന്തടക്കമുള്ള ഇന്ത്യന്‍ കളിക്കാരുമായി സൗഹൃദവുമായി നടക്കുകയായിരുന്നു. ശ്രീശാന്തിനെ മാത്രമല്ല മറ്റ് പല ഇന്ത്യന്‍ കളിക്കാര്‍ക്കും സാക്ഷി ധോണി കൂട്ടുകാരിയെ പരിചയപ്പെടുത്തിയിരുന്നത്രേ. ജയ്പൂരിലെ ഐ പി എല്‍ മത്സരങ്ങള്‍ കാണാന്‍ സാക്ഷിമാര്‍ ഇരുവരും ഒന്നിച്ച് ഗ്യാലറിയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ശ്രീശാന്തുമായി മാത്രമല്ല, ഹര്‍ഭജന്‍ സിംഗുമായും മറ്റ് പല ക്രിക്കറ്റ് കളിക്കാരുമായും പോലീസിന്റെ പിടിയിലായ വിന്‍ധൂ ധാരാസിംഗുമായും സാക്ഷി ധോണിയ്ക്ക് സൗഹൃദം ഉണ്ട്. വാതുവെപ്പു സംഘങ്ങളുമായ ബന്ധത്തെത്തുടര്‍ന്ന് പിടിയിലായ വിന്‍ധൂ ധാരാസിംഗിനെ സാക്ഷി ധോണിക്കൊപ്പം ഐ പി എല്‍ കളിക്കിടെ വി ഐ പി ഗ്യാലറിയില്‍ കണ്ടതും വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇതുകൊണ്ടൊന്നും സാക്ഷി ധോണിയ്ക്ക് വാതുവയ്പുമായി ബന്ധമുണ്ടെന്ന് നിഗമനത്തിലെത്തേണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. വാതുവയ്പുകാര്‍ ക്രിക്കറ്റ് ലോകവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന് മാത്രമാണ് ഇതുകൊണ്ട് ഇപ്പോള്‍ വ്യക്തമാവുന്നത്. മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അത് വ്യക്തമാവാന്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും.

ഐ പി എല്ലില്‍ വമ്പന്‍ സ്രാവുകളും കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിന് കാരണമായത് വിന്‍ധുവിന്റെ മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ചതാണെന്നാണ് കരുതുന്നത്. വിന്‍ധുവിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒയും ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മയ്യപ്പനെ ചോദ്യം ചെയ്യാന്‍ പദ്ധതിയിട്ടത്.

എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ വിവിധ ഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ധോണിയുടെ ഭാര്യ ഗ്യാലറിയില്‍

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

സാക്ഷി ധോണി ശില്‍പ ഷെട്ടിക്കൊപ്പം

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

സാക്ഷി ധോണി ശില്‍പ ഷെട്ടിക്കൊപ്പം

സാക്ഷിയാണ് താരം

സാക്ഷിയാണ് താരം

സാക്ഷി ധോണി ശില്‍പ ഷെട്ടിക്കൊപ്പം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+