കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുറണ്‍ കുറച്ചു നല്‍കി; ശ്രീശാന്തിന് നഷ്ടം 30ലക്ഷം

Google Oneindia Malayalam News

ദില്ലി: ഐ പി എല്ലില്‍ ഒത്തുകളിക്കിടയിലും ശ്രീശാന്തിന് വന്‍ സാമ്പത്തികനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. വാതുവെപ്പ് സംഘവുമായി കരാറിലെത്തിയ പ്രകാരം 14 റണ്‍സ് വിട്ടുകൊടുക്കാന്‍ കഴിയാതെ വന്നതാണ് ശ്രീശാന്തിന് 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയത്. എന്നാല്‍ ഒത്തുകളി നടന്നതായി പറയപ്പെടുന്ന ഓവറില്‍ 13 റണ്‍സാണ് ശ്രീശാന്ത് വഴങ്ങിയത്. ഒരു റണ്‍സ് കുറച്ചുനല്‍കിയതോടെ കണക്ക് തെറ്റിയ വാതുവെപ്പുകാര്‍ ശ്രീക്ക് പറഞ്ഞ പണം കൊടുത്തില്ലത്രെ.

ഇത് സംബന്ധിച്ച് വാതുവെപ്പ് സംഘവും ശ്രീശാന്തും തമ്മില്‍ വഴക്കും വാക്കേറ്റവും ഉണ്ടായതായി ദില്ലി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വാതുവെപ്പുകാരോട് പറഞ്ഞ വാക്ക് പാലിക്കാന്‍ ശ്രീശാന്ത് 'കിണഞ്ഞു' ശ്രമിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. അവസാന പന്ത് നോബോളെറിഞ്ഞെങ്കിലും അംപയര്‍മാര്‍ അത് ശ്രദ്ധിക്കാതെ പോയതുകൊണ്ടാണ് ശ്രീക്ക് 'വാക്കുപാലിക്കാന്‍' പറ്റാതെ വന്നതെന്നും പോലീസ് പറഞ്ഞു.

sree-santh

കിംഗ്‌സ് ഇലവനെതിരെ നടന്ന മത്സരത്തിലെ കളിയിലെ വിവാദമായ ഓവര്‍ പോലീസ് വെളിപ്പെടുത്തലില്‍ ഇങ്ങനെ. ഓവറില്‍ 14 റണ്‍സ് വഴങ്ങണം എന്നായിരുന്നു കരാര്‍.
ആദ്യപന്ത് ഷോണ്‍ മാര്‍ഷിനെതിരെ ശ്രീശാന്തിന്റെ വക ഡോട്ട് ബോള്‍ - റണ്ണില്ല.
രണ്ടാം പന്ത് കവറിലൂടെ മാര്‍ഷ് ബൗണ്ടറിയിലേക്ക് പായിക്കുന്നു, ഫോര്‍ - നാലുറണ്‍സ്.
മൂന്നാം പന്തില്‍ റണ്‍സെടുക്കാന്‍ മാര്‍ഷിന് കഴിഞ്ഞില്ല, ഡോട്ട് ബോള്‍ - റണ്ണില്ല.
നാലാം പന്തില്‍ സിംഗിള്‍ - ഒരു റണ്‍സ്
അഞ്ചാം പന്തില്‍ ഫോര്‍ - നാലുറണ്‍സ്. - ആകെ അഞ്ചുപന്തില്‍ 9 റണ്‍സ്.

അവസാനപന്തില്‍ അഞ്ചുറണ്‍സെങ്കിലും വിട്ടുകൊടുത്തില്ലെങ്കില്‍ ശരിയാവില്ല എന്ന തിരിച്ചറിഞ്ഞ ശ്രീ ഒരു നോബോളെറിഞ്ഞു. പന്ത് ബൗണ്ടറി കടന്നെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചില്ല. റിസള്‍ട്ട് ഓവറില്‍ 13 റണ്‍സ്. കരാര്‍ പ്രകാരമുളള 14 റണ്‍സിന് ഒരു റണ്‍സിന് ഒരൊറ്റ റണ്‍സ് കുറവ്.

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍, ക്രിക്കറ്റിലും ഇത് സംഭവിക്കും എന്നാണ് ശ്രീശാന്ത് നല്‍കുന്ന പാഠം.

English summary
Sreesanth bowled a no ball to allegedly fulfill his spot fixing obligations, but the umpire failed to spot the error.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X