വെബ്ക്യാമറയില്‍ ഭര്‍ത്താവ് കാണ്‍കെ തൂങ്ങി മരിച്ചു
മുംബൈ: ഭര്‍ത്താവ് വെബ് ക്യാമറയില്‍ കണ്ടു നില്‍ക്കെ ഇരുപത്തിയേഴുകാരി തൂങ്ങി മരിച്ചു. മുംബൈയിലെ വിലെ പാര്‍ലെയിലാണ് സംഭവം. ജൂഹുവിലെ കൗളില്‍ താമസിച്ചിരുന്ന ശോഭന ശ്രുതിയാണ് ഭര്‍ത്താവുമായി ചാറ്റ് ചെയ്യുന്നതിനിടെ തൂങ്ങി മരിച്ചത്. ചാറ്റിംങിനിടയില്‍ വാക്കു തര്‍ക്കമുണ്ടവുകയും ഭര്‍ത്താവിനെ അറിയിച്ചു കൊണ്ടു തന്നെ ശോഭന തൂങ്ങി മരിക്കുകയുമായിരുന്നു
കോടതി വഴി നടന്ന രഹസ്യ വിവാഹമായിരുന്നു ശോഭനയുടെയും ഭര്‍ത്താവിന്റെയുമെന്ന് പൊലീസ് പറയുന്നു. ഇരുവരും വെവ്വേറെയാണ് താമസിച്ചിരുന്നത്. ശോഭനയുടെ ഭര്‍തൃവീട്ടുകാര്‍ ചോദിച്ചിരുന്ന സ്ത്രീധന തുകയെ കുറിച്ച് സംസാരിക്കവെയാണ് വാക്കു തര്‍ക്കമുണ്ടായത്. 20 ലക്ഷം രൂപ സ്ത്രീധന തുകയായി നല്‍കാന്‍ ഭരതൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. ഈ തുക നല്‍കുന്നില്ലെങ്കില്‍ വിവാഹ ബന്ധം ഒഴിയാനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞു.
ആത്മഹത്യയ്ക്ക് ശോഭന ഒരുങ്ങുന്നത് ഭര്‍ത്താവ് ശോഭനയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുന്നെ ശോഭന തൂങ്ങിയിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. സ്ത്രീധന പീഡന കേസ് എടുത്ത് ജൂഹ പൊലീസ് അന്വേഷണം ആരംഭിച്ചു. ശോഭനയുടെ ലാപ്‌ടോപ്പും മൊമ്പയില്‍ ഫോണും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തു.












Click it and Unblock the Notifications