കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരമല്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം; ഐഗ്രൂപ്പ്

Google Oneindia Malayalam News

chandy-chennithala
തിരുവനന്തപുരം: കോഴിക്ക് മുല വരുന്നതും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തീരുന്നതും കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് രാഷ്ട്രീയത്തിലെ എതിരാളികളുടെ പറച്ചില്‍. ഇതില്‍കുറച്ച് സത്യമില്ലാതില്ലല്ലോ എന്നാരെങ്കിലും സംശയിച്ചാല്‍ അവെര കുറ്റം പറയാനൊട്ട് പറ്റില്ല താനും. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ മുഖംകുനിഞ്ഞ ഐ ഗ്രൂപ്പ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ആവശ്യമുന്നയിക്കും എന്ന സൂചനയാണ് കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നത്.

മുഖ്യന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്കും യോഗ്യതയുണ്ട് എന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. അവസാനത്തെ രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. ഈ ധാരണ അനുസരിച്ച് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

കേരളയാത്രയുടെ അവസാനത്തോടെ രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തും എന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ അപ്രധാന വകുപ്പുകളുമായി മന്ത്രിസഭയില്‍ ഇടം നേടാന്‍ ചെന്നിത്തലയ്ക്കും ഗ്രൂപ്പിനും താല്‍പര്യം ഉണ്ടായിരുന്നില്ല. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരം കൂടി കിട്ടിയാലേ താന്‍ മന്ത്രിസഭയിലേക്കുള്ളൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇത് സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയതോടെ ഇരുനേതാക്കളും അസ്വാരസ്യം പുറത്തവരികയായിരുന്നു. വിവാദങ്ങള്‍ക്കില്ല എന്ന് പറഞ്ഞ് ്ഇരുനേതാക്കളും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കിയെങ്കിലും പാളയത്തിലെ പട ഇവരുടെ മൗനത്തില്‍ തന്നെ വ്യക്തമായിരുന്നു. സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് വയ്ക്കാ്ന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും സമ്മര്‍ദ്ദമുണ്ടെന്നാണ് തലസ്ഥാനത്ത് നിന്നുള്ള സൂചനകള്‍.

English summary
Congress I group to go for Chief Minister post after denied Home Ministry for KPCC President Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X