എം സ്വരാജ് സെക്രട്ടറിയും ടിവി രാജേഷ് പ്രസിഡന്റും

സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജിനെ നേരത്തെ തീരുമാനിച്ചിരുന്നതായിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് കോഴിക്കോടില്‍ നിന്നും കണ്ണൂരില്‍ നിന്നമുള്ള ഭാരവാഹികളെയാണ് പരിഗണിച്ചിരുന്നത്. വനിതകളെ മുന്‍ നിര നേതൃത്വത്തിലേക്ക് പരിഗണിക്കാന്‍ ചര്‍ച്ച ഉയര്‍ന്നെങ്കിലും സ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിഎസ് വിഭാഗത്തെ പൂര്‍ണമായും വെട്ടിച്ചുരുക്കുകയാണുണ്ടായത്.
ഭാരവാഹി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച്ച വൈകുന്നേരം പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതോടെ മൂന്നു ദിവസമായി നടക്കുന്നുകൊണ്ടിരിക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് സമാപനമാവും. ത്രിപുര മുഖ്യ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സര്‍ക്കാരാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications