വനപാലകരെ തല്ലിയ കേസില്‍ കലാഭവന്‍ മണിക്ക് ജാമ്യം
കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണി രണ്ട് ദിവസത്തിനകം പോലീസിന് കീഴടങ്ങണമെന്ന് കോടതി. അതിരപ്പിള്ളിയില്‍ വനപാലകരെ മര്‍ദ്ദിച്ചു എന്ന കേസില്‍ കലാഭവന്‍ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അമ്പതിനായിരം രൂപയുടെയും ആള്‍ജാമ്യത്തിലും മണിക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
പോലീസില്‍ കീഴടങ്ങിയ ശേഷം മണി ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. മെയ് 14 ന് അതിരിപ്പിള്ളിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി തങ്ങളെ മര്‍ദ്ദിച്ചു എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി.

എന്നാല്‍ തന്നെ ജാതിപ്പേര് വിളിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കലാഭവന്‍ മണിയുടെ പരാതി. ഇത് തടഞ്ഞപ്പോഴാണ് വഴക്കുണ്ടായതെന്നും താരം കോടതിയില്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തില്‍ കലാഭവന്‍ മണിയെ പിടികൂടാനായി പോലീസ് പദ്ധതിയിട്ടിരുന്നു. ചാലക്കുടിയില്‍ കലാഭവന്‍ മണി പരിപാടി നടത്താനിരുന്ന സ്ഥലത്തും പോലീസ് അറസ്റ്റിനായി എത്തി. എന്നാല്‍ പരിപാടി കോട്ടയം നസീറിനെ ഏല്‍പ്പിച്ച് മണി മുങ്ങുകയായിരുന്നു. പിന്നീട് ഷൂട്ടിംഗിനായി ബാംഗ്ലൂരിലേക്ക് പോയ മണി തിരിച്ചുവന്നിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.
അതേസമയം കലാഭവന്‍ മണിക്കെതിരെ പരാതി നല്‍കിയ വനപാലകരെ വിമര്‍ശിച്ച് എഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നത് വിവാദമായിരുന്നു.












Click it and Unblock the Notifications