സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയതാര്?

കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ ആരോപണം എന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരിലാണ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചതെന്നാണ് തിരുവനന്തപുരം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കാനാവില്ല എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂവകുപ്പും നല്‍കാമെന്ന്് പറഞ്ഞിട്ടും രമേശ് ചെന്നിത്തല കൂട്ടാക്കിയില്ല. ആഭ്യന്തരവകുപ്പില്‍ കുറഞ്ഞതൊന്നും പറ്റില്ലെന്നും മന്ത്രിസഭയിലെ മൂന്നാമനാകാന്‍ തയ്യാറല്ലെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമന്ത്രിയെ മാത്രമല്ല, മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പ്രസ്താവനയിലൂടെ എതിര്‍പ്പാളയത്തിലേക്ക് ഒരമ്പ് തൊടുത്തതാണോ സുകുമാരന്‍ നായര്‍ എന്നും സംശയം പറയുന്നവരുണ്ട്.
തന്റെ സ്വകാര്യതയുടെ ലംഘനമാണ് നടന്നതെന്നും നിയമനിഷേധമാണ് തന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ഉണ്ടായിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. സാമുദായിക നേതാവായ സുകുമാരന്‍ നായരുടെ പരാതി ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.
എന്‍ എസ് എസിന്റെ പ്രതിനിധിയായാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുന്നത് എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നുവെന്നും നായര്‍ സമുദായത്തിലെ അംഗങ്ങള്‍ മന്ത്രിമാരായില്ല എന്നതും എന്‍ എസ് എസിന്റെ സ്ഥിരം പരാതികളാണ്.












Click it and Unblock the Notifications