വട്ടപ്പാറയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 4മരണം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കോര്‍പിയോ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. വിജയകുമാര്‍, സുനില്‍ കുമാര്‍, വിശാല്‍, രാജീവ് തുടങ്ങിയവരുടെ നില മോഡിക്കല്‍ കോളേജില്‍ ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്ന് കരുതുന്നു. പുലര്‍ച്ചെയായതിനാല്‍ നാട്ടുകാര്‍ക്ക് അപകടം അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ രക്ഷാപ്രവര്‍ത്തനവും വൈകി. ഒടുവില്‍ പൊലീസ് അപകട സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications