പാക് അംപയര്‍ റൗഫ് ഒത്തുകളിച്ചെന്ന് മുന്‍കാമുകി
മുംബൈ: കളിക്കാര്‍ക്ക് മാത്രമല്ല, അംപയര്‍മാര്‍ക്കും ഒത്തുകളി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം. പാകിസ്ഥാന് സ്വദേശിയും ഐ പി എല്ലിലെ സ്റ്റാര്‍ അംപയര്‍മാരില്‍ ഒരാളുമായ വിവാദ നായകന് ആസാദ് റൗഫിന് ഒത്തുകളിക്കാരുമായി ബന്ധമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മുന്‍ കാമുകിയും മുംബൈയിലെ മോഡലുമായ ലീന കപൂറാണ് ആസാദ് റൗഫിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.
നേരത്തെ ആസാദ് റൗഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലൂടെ ലീന കപൂര്‍ പ്രശസ്തയായിരുന്നു. ശ്രീലങ്കയിലെ പബ്ബില്‍വച്ച് ആസാദ് റൗഫ് വാതുവെപ്പ് സംഘങ്ങള്‍ എന്നു സംശയിക്കുന്ന ആളുകളുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ലീന കപൂറിന്റെ വെളിപ്പെടുത്തല്‍.
ഐ പി എല്ലിലെ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തല്‍ വിവാദമാകാനാണ് സാധ്യത. ആസാദ് റൗഫ് വാതുവെപ്പ് സംഘങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്ത് പ്രത്യുപകാരമാണ് ആസാദ് റൗഫ് ഇവര്‍ക്ക് ചെയ്തുകൊടുത്തതെന്ന അന്വേഷണത്തിലേക്ക് ഇപ്പോഴത്തെ ആരോപണം വഴിവെച്ചേക്കുമെന്നാണ് കരുതുന്നത്.
2012 സെപ്റ്റംബറിലാണ് റൗഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി ലീന കപൂര്‍ രംഗത്തുവന്നത്. വിവാഹ വാഗ്ദാനം നല്കി തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് എഴുതിനല്‍കിയ പരാതിയില്‍ മോഡല്‍ ആരോപിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ പരാതി ലീന കപൂര്‍ പിന്‍വലിച്ചിരുന്നു.

ആസാദ് റൗഫും ലീനാ കപൂറും


ആസാദ് റൗഫും ലീനാ കപൂറും

ലീനാ കപൂര്‍

ലീനാ കപൂര്‍
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications