ആളുകള്‍ പലതും പറയും: ട്വിറ്ററില്‍ സാക്ഷി ധോണി
ചെന്നൈ: ഐ പി എല്ലിലെ വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തില്‍ പാട്ടുംപാടി നടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ആളുകള്‍ പലതും പറയും, പറയുക എന്നത് അവരുടെ പണിയാണ് എന്നാണ് സാക്ഷി ധോണി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കുറിച്ചിട്ടത്. ഭര്‍ത്താവ് കൂളായിരിക്കുമ്പോള് ഭാര്യ സൂപ്പര്‍ കൂള്‍ ആയാല്‍ കുറ്റം പറയുന്നതെങ്ങിനെ.
അമര്‍ പ്രേം എന്ന ബോളിവുഡ് സിനിമയിലെ കുഛ് തോ ലോഗ് കഹേംഗെ, ലോ ഗോം കാ കാം ഹൈം കഹ്നാ എന്ന വരികളാണ് വിവാദങ്ങള്‍ക്ക് മറുപടിയായി സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദി പാട്ടുകള്‍ ആസ്വദിക്കുന്നവര്‍ക്കായി പാട്ട് സാക്ഷി ഡെഡിക്കേറ്റ് ചെയ്തിട്ടുമുണ്ട്. ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സാക്ഷിയുടെ ട്വീറ്റ്.

ഒത്തുകളി കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിംഗിനൊപ്പം സാക്ഷിയെ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ കണ്ടത് വിവാദമായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സി ഇ ഒയും ബി സി സി ഐ പ്രസിഡണ്ടിന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയില്‍ പങ്കാളിയാണെന്ന് പോലീസിന് വിവരം കിട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഒത്തുകളിക്ക് പിടിയിലായ മലയാളി താരം ശ്രീശാന്തിന് കൂട്ടുകാരിയെ പരിചയപ്പെടുത്തിയത് സാക്ഷി ധോണിയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹപാഠിയായ സാക്ഷി ഝായെ ആണ് സാക്ഷി ധോണി ശ്രീക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ഈ കൂട്ടുകാരിക്ക് ശ്രീശാന്ത് ബ്ലാക്ബെറി ഫോണ്‍ പോലുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications