മെയ്യപ്പനെ പിടിച്ചാല്‍ ശ്രീനിവാസന്‍ പുറത്താകും

പത്ത് ലക്ഷം മുതല്‍ ഒരുകോടി രൂപ വരെയാണ് മെയ്യപ്പന്‍ ഓരോ കളിക്കും വാതുവെച്ചിരുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് കളികള്‍ മെയ്യപ്പന്‍ ഒത്തുകളിച്ചിട്ടുണ്ടത്രെ. ഈ സാഹചര്യത്തിലാണ് ഭാര്യാപിതാവായ എന്‍ ശ്രീനിവാസന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം രാജിവെക്കേണ്ടി വരിക.
മെയ്യപ്പനെ ചോദ്യം ചെയ്യാനായി പോലീസ് ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും മെയ്യപ്പനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊടൈക്കനാലിലെ സങ്കേതത്തില്‍ നിന്നും ഇയാള്‍ മുബൈയിലെത്തും. ഭാര്യാപിതാവായ ശ്രീനിവാസനൊപ്പമാണ് മെയ്യപ്പന്‍ കൊടൈക്കനാലില്‍ തങ്ങിയിരുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പന് പുറമേ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയെയും പോലീസ് ഒത്തുകളികേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തേക്കും എന്നും സൂചനയുണ്ട്. ഫാസ്റ്റ് എസ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരും പന്ത്രണ്ടോളം ഇടനിലക്കാരും വാതുവെപ്പുകാരും ഇതേവരെ പോലീസിന്റെ പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications