ഇന്ത്യയിലെ 5 ശ്രേഷ്ഠ ഭാഷകളില്‍ മലയാളവും

തമിഴിനും സംസ്‌കൃതത്തിനും തെലുങ്കിനും കന്നടയ്ക്കും ശേഷം ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഇതോടെ ഭാഷയുടെ പരിപോഷണത്തിനും ഗവേഷണ-പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും മികവിന്റെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കേന്ദ്രസര്‍ക്കാറിന്റെ നൂറുകോടി രൂപയും മലയാളത്തിന് ലഭിക്കും. ഓരോ വര്‍ഷവും രണ്ട് ഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കാനും അനുമതിയുണ്ടാകും.
തമിഴിനാണ് ആദ്യം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. 2010ലാണ് മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള ആവശ്യം മുന്നോട്ടു വച്ചത്. എന്നാല്‍ മറ്റു മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള കാലപ്പഴക്കം മലയാളത്തിനില്ലെന്ന് വിധിയെഴുതി കേന്ദ്രസാഹിത്യ അക്കാദമിക്ക് കീഴിലുള്ള ഉപസമിതി ശുപാര്‍ശ നിരാകരിക്കുകയായിരുന്നു. സമിതി അംഗവും പ്രമുഖ ദ്രാവിഡ ഭാഷാ ശാസ്ത്രഞ്ജനുമായ വിഎച്ച് കൃഷ്മണമൂര്‍ത്തിയുടെ റിപ്പോര്‍ട്ടിന്റെ പുറത്താണ് ശുപാര്‍ശ തള്ളിയത്.
കേരളത്തിന്റ വാദം കേള്‍ക്കാതെയും ഭാഷയുടെ ചരിത്രം പരിശോധിക്കാതെയുമാണ് ഭാഷയ്‌ക്കെതിരെ വിധിയെഴുതിയതെന്നാരോപിച്ച് കേരളം പരാതി നല്‍കി. സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയതോടെ തീരുമാനം പുന:പരിശോധിക്കാന്‍ വിദഗ്ധ സമിതി തയ്യാറായി. തുടര്‍ന്ന് സാഹിത്യ അക്കാദമിയുടെ വിദഗ്ധ യോഗം വീണ്ടും ചേര്‍ന്നപ്പോള്‍ കേരളത്തിന്റെ പ്രതിനിധകള്‍ തമിഴിനൊപ്പം മലയാളത്തിനും കാലഘട്ടത്തിന്റെ ഭാഷപ്പെരുമ അവകാശപ്പെട്ടതാണെന്ന് വാദിച്ചു.












Click it and Unblock the Notifications