കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ വിവാദ പ്രസംഗത്തിന് ഒരുവയസ്സ്

  • By Aswathi
Google Oneindia Malayalam News

MM Mani
കൊച്ചി: മൂന്ന് പതിറ്റാണ്ടു മുമ്പുള്ള ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പ്രകോപനപരമായി സംസാരിച്ച് ആപ്പിലായ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയുടെ അബന്ധ നാളിന് വെള്ളിയാഴ്ച്ച ഒരു വയസ്സ്. ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മണ്ണാക്കാട് പ്രസംഗത്തിനിടെ ആവേശം കേറിയ മണി ഇടുക്കിയില്‍ രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി വകവരുത്തുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍ നടത്തി വെട്ടിലായത്.

കൊലയുടെ പട്ടിക മണി നിരത്തിയതോടെ പൊലീസ് അവരുടെ പണിയും ആരംഭിച്ചു. മണ്‍മറഞ്ഞ നാല് കേസുകളുടെ കുഴി മാന്തിയതില്‍ മൂന്നെണ്ണം സാക്ഷികളുടെയും തെളിവുകളുടെയും അഭാവത്തില്‍ മുങ്ങിപ്പോയി. ശേഷിക്കുന്ന ഒരു കേസില്‍ മണി കുടുങ്ങി. അതോടെ സഖാവ് മണിക്ക് ജില്ലാ സെക്രട്ടറി സ്ഥാനവും പോയി ഇടുക്കിയിലേക്കുള്ള പ്രവേശനവും നിഷേധിക്കപ്പെട്ടു. മണിയുടെ പ്രസംഗം പാര്‍ട്ടിക്ക് ഇടിവെട്ടിയവനെ പാമ്പു കടിച്ചതു പോലെയായിരുന്നു.

അഞ്ചേരി ബേബി വധക്കേസിലാണ് മണി അറസ്റ്റ് ചെയ്യപ്പെട്ടത്. മണിയുടെ പ്രസംഗത്തിലെ വെടിവച്ച് കാന്ന അഞ്ചേരി ബാബു വധക്കേസില്‍ അന്വേഷണം ആരംഭിച്ച് ആറാം മാസം തന്നെ മണിയുള്‍പ്പടെ മുന്ന് പേരെ പ്രതിയാക്കി ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ മണി ജാമ്യത്തിലിറങ്ങിയതോടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞു. ഇതുവരെ 48 പ്രതികളെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളും വ്യക്തമായ തെളിവ് ലഭിക്കാത്തതും അന്വേഷണത്തെ വഴിമുട്ടിക്കുന്നു. എങ്കിലും രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

തല്ലിക്കൊന്നുവെന്ന് സഖാവ് പറഞ്ഞ മുള്ളഞ്ചിറ മത്തായി വധക്കേസിലും 1983 ലെ മുട്ടുക്കാട് നാണപ്പന്‍ വധക്കേസിലും പൊതുസമ്മേളന വേദിയില്‍ വെട്ടിക്കൊന്ന പീരമേട് ബാലു വധക്കേസിലുമാണ് അന്വേഷണം മരവിച്ചു പോയത്.

English summary
MM Mani's Idukki controversial speech now in one year old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X