ആന്റണിയുള്ള സമ്മേളനം ചെന്നിത്തല റദ്ദാക്കി?

1928 ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ 85ാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷ സ്ഥാനമാണ് രമേശ് ചെന്നിത്തല നിര്‍വഹിക്കേണ്ടിയിരുന്നത്. ഉദ്ഘാടനത്തിനെത്തുന്ന ആന്റണിയുമായി രമേശ് കൂടിക്കാഴ്ച്ച നടത്തുന്നതോടെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ള പ്രതിസന്ധിക്ക് അയവുണ്ടാവുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരിക്കാം. എന്നല്‍, മന്ത്രിസ്ഥാനം നല്‍കാമെന്ന് പിന്നാലെ നടന്ന് സമ്മതിപ്പിച്ച് ഒടുക്കം തന്നെ നാണംകെടുത്തിയതിന്റെ പ്രതിഷേധം പ്രകടമാക്കുകയാണ് ചെന്നിത്തല എന്ന് അഭ്യൂഹങ്ങളുണ്ട്.
രമേശിന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിലും മുന്നണിയിലും സംഘര്‍ഷം മൂര്‍ഛിച്ചു വരികയാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ആന്റണിയുടെ വരവിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന സാഹചര്യത്തിലാണ് രമേശ് സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത്. പ്രശ്‌നത്തിനു ശേഷം ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത രമേശ് 30 ന് നടക്കുന്ന യുഡിഎഫ് യോഗത്തിലും പങ്കെടുക്കില്ലെന്ന വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications