കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെതിരെ അഴിമതിആരോപണവുമായ് ഭാര്യ

  • By Meera Balan
Google Oneindia Malayalam News

ഭുവനേശ്വര്‍: ഭര്‍ത്താവിനെതിരെ അഴിമതി ആരോപണവുമായി ഭാര്യ. ഒഡിഷയിലെ കേന്ദ്രപദ ജില്ലയിലെ ഒരു വനിതാ സര്‍പഞ്ചാണ് ഭര്‍ത്താവിനെതിരെ അഴിമതി ആരോപണവുമായി സംസ്ഥാന വനിതകമ്മീഷനേയും ജില്ലാ കളക്ടറേയും സമീപിച്ചിരിക്കുന്നത്. ഭര്‍ത്താവ് , സര്‍പഞ്ചായ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നു എന്ന് കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

India Against Curruption Logo

കിഴക്കേ ഭുവനേശ്വറില്‍ നിന്നും 130 കിലോ മീറ്റര്‍ മാറി അലൈലോ ഗ്രാമപഞ്ചായത്തിലെ അംഗമായ മിനാട്ടി നായ്ക് (37) ആണ് ഭര്‍ത്താവിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ഭര്‍ത്താവെന്നും ഇയാള്‍ അതിക്രമിച്ച് തന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതായും ജനങ്ങളില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

പഞ്ചായത്ത് മീറ്റിംഗികളില്‍ പോലും പങ്കെടുക്കുന്നതില്‍ നിന്നും തന്നെ ഭര്‍ത്താവായ ആമിയ കുമാര്‍ നായ്ക് തടഞ്ഞിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല ഭര്‍ത്താവിനെ എതിര്‍ത്ത തനിക്ക് പലപ്പോഴും ശാരീരിക മനസിക പീഡനങ്ങള്‍ക്ക് വിധേയയാകേണ്ടി വരുന്നതായും ഇവര്‍ പറയുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തപാല്‍വഴിയാണ് പരാതി തനിക്ക് ലഭിച്ചതെന്ന് കേന്ദ്രപദ ജില്ലാ കളക്ടര്‍ നിരഞ്ജന്‍ നായ്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരാതിയിന്മേല്‍ അന്വേഷണം നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ഓഫീസറെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.

English summary
A woman sarpanch in Odisha’s Kendrapada district has lodged a complaint with the State Women’s Commission and district collector against her husband, who allegedly has been misusing her position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X