Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗായകന്‍ സൗന്ദര്‍ രാജന്‍ അന്തരിച്ചു

Sounder Rajan
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായകനായ ടി എം സൗന്ദര്‍ രാജന്‍(91) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അന്ത്യം. പതിനായിരത്തോളം തമിഴ് സിനിമാ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സൗന്ദര്‍ രാജനെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

ആറു പതിറ്റാണ്ടു കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമായിരുന്ന സൗന്ദര്‍രാജന്‍ എംജിആര്‍, ശിവാജി ഗണേശന്‍ സിനിമകളിലെ സ്ഥിരം ശബ്ദമായിരുന്നു. മധുരയിലായിരുന്നു ജനനം. എക്കാലത്തും ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒട്ടേറെ സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും തമിഴ് ജനതയ്ക്ക് സമ്മാനിച്ചിട്ടാണ് ഈ അതുല്യ പ്രതിഭ വിടവാങ്ങുന്നത്. ചായം എന്ന മലയാള ചിത്രത്തിലും ഒരു ഗാനം പാടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+