കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ മോടി കൂട്ടിയ വിസിക്ക് പണികിട്ടി

  • By Aswathi
Google Oneindia Malayalam News

Narendra Modi
തിരുവനന്തപുരം: മോഡി ശിവഗിരിയില്‍ വന്നിട്ട് ഒന്നും സംഭവിച്ചില്ല. പക്ഷേ 'മോഡി ശിവഗിരിയില്‍ വന്നാലെന്താ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വൈസ്ചാന്‍സലര്‍ക്ക് ചിലത് സംഭവിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ബി അശോകിനെ ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിന്റെ പേരില്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പദവിയില്‍ നിന്ന്‌ നീക്കം ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 24ന് കേരളകൗമുദിയിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വൈസ്ചാന്‍സിലറെ മാറ്റുക എന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണറെ അറിയിക്കും. ലേഖനത്തില്‍ എല്ലാ മാന്യതയും മര്യാദയും ഗുരുതരമായി ലംഘിച്ചതു കൂടാതെ രാഷ്ട്രീയ നേതാക്കന്മാരെയും വകുപ്പ് മേധാവികളെയും അപഹാസ്യപാത്രമാക്കിയിരിക്കുകയാണെന്നാണ് അശോകിനെതിരെ മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നത്.

മോഡിയെ മോടികൂട്ടാന്‍ അശോക് രാഷ്ട്രീയ നേതാക്കളുടെയും വകുപ്പുമേധാവികളുടെയും വീഴ്ച്ചകളെ കൂട്ടു പിടിച്ചതും വിനായായി. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപങ്ങള്‍ വലിയ പാപമാണെങ്കില്‍ ഇന്ധിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ ദില്ലിയില്‍ സംഭവിച്ചത് വംശഹത്യയാണെന്നായിരുന്നു അശോകിന്റെ വാദം. കൂടാതെ രാജീവ് ഗാന്ധിയുടെയും രാഹല്‍ ഗാന്ധിയുടെയും ചില നടപടികളെ ഭരണവൈകല്ല്യമായി അശോക് ചിത്രീകരിച്ചു.

ഇത്തരത്തില്‍ സാങ്കേതികവും സാഹിത്യപരവുമായ രചനകള്‍ക്ക് ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ എല്ലാ അനുമതികളും ലംഘിച്ചെന്നാണ് അശോക് ചെയ്ത അപരാധം. 'മോഡി ശിവഗിരിയില്‍ വന്നാലെന്താ' എന്ന ചോദ്യത്തിന് എന്തായാലും ഡോ.ബി അശോകന് ഇപ്പോള്‍ ഉത്തരം കിട്ടികാണും.

English summary
The state government has decided to sack IAS officer B Ashok from the post of vice-chancellor for Pro- Modi remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X