പാന്റ്‌സ് വേണ്ട മുണ്ട് മതിയെന്ന് ഓട്ടോക്കാര്‍
കോഴിക്കോട്: കേരളത്തിന് ഒരു വസ്ത്രധാരണ രീതിയുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അതവനെ വേറിട്ട് നിര്‍ത്തും. സാരിയടക്കമുള്ള വസ്ത്രധാരണങ്ങള്‍ മറ്റ് പല സംസ്‌ക്കാരത്തില്‍ നിന്നും കടമെടുത്തതാണെങ്കിലും 'മുണ്ട്' കേരളത്തിന്റെ മാത്രം വസ്ത്രധാരണമാണ്. അതുകൊണ്ടാണല്ലോ മലയാളത്തിന്റ പ്രിയ താരങ്ങള്‍ പോലും ഒരോ മുണ്ടിന്റെ പരസ്യത്തിലഭിനയിച്ച് കേരളീയനെന്ന് പേരെടുത്തത്.
എംസിആര്‍ മണ്ടുമായി ലാലേട്ടനും ഉദയം മുണ്ടുമായി മമ്മുക്കയും രാംരാജ് മുണ്ടുമായി ജയറാമും പരസ്യങ്ങളില്‍ സജീവമാണ്. പക്ഷേ ഇവിടെ ഇപ്പോള്‍ വിഷയം താരങ്ങളുടെ മുണ്ടല്ല. കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും അവരുടെ യൂണിഫോമായി കാക്കി ഷര്‍ട്ടിനൊപ്പം മുണ്ടും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പക്ഷേ കാക്കി ഷര്‍ട്ടിനൊപ്പം കാക്കി പാന്റസ്് തന്നെ ധരിക്കണമെന്നാണ് മറ്റൊരു കാക്കി സംഘമായ പൊലീസിന്റെ നിബന്ധന.
കേരളത്തിന്റെ തനത് വസ്ത്രധാരണയായ മുണ്ട് സംസ്‌കാരത്തിന്റെയും കേരള പാരമ്പര്യത്തിന്റയും അടയാളമാണ് അതു തന്നെയാണ് തങ്ങള്‍ക്കും വേണ്ടതെന്ന ഉറച്ച നിലപാടിലാണ് ഓട്ടോ യൂണിയന്‍കാര്‍. സംസ്‌കാരത്തെ നിലനിര്‍ത്താനുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ആവശ്യത്തെ നിഷേധിച്ച് പാന്റ്‌സ് ധരിക്കാന്‍ ശാഠ്യം പിടിക്കുന്ന പോലീസുകാരോട് ഓട്ടോറിക്ഷയുമായി റോഡിലേക്കിറങ്ങി പ്രതിഷേധിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോക്കാര്‍.












Click it and Unblock the Notifications