നക്‌സല്‍ ആക്രമണത്തില്‍ മുന്‍മന്ത്രി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സല്‍വാ ജുദൂം എന്ന കൂട്ടായ്മ രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആഭ്യന്തരമന്ത്രി മഹേന്ദ്ര കര്‍മയും മുന്‍ എംഎല്‍എയായ ഉദയ മുദലിയാരുമാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് പരിവര്‍ത്തന്‍ യാത്ര എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന കോണ്‍ഗ്രസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ഛത്തീസ് ഗഡിനെയും ആന്ധ്രയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 202ലെ വനമേഖലയിലാണ് ആക്രമണമുണ്ടായത്. ദര്‍ബഗാട്ടി താഴ്‌വര നക്‌സല്‍ മേഖലയായതിനാല്‍ കോണ്‍ഗ്രസ് സംഘത്തോടൊപ്പം സുരക്ഷാ സൈനികരും ഉണ്ടായിരുന്നു. പക്ഷേ, നൂറിലേറെ വരുന്ന മാവോവാദികളോട് പിടിച്ചു നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.












Click it and Unblock the Notifications