കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സല്‍ ആക്രമണത്തില്‍ മുന്‍മന്ത്രി കൊല്ലപ്പെട്ടു

Google Oneindia Malayalam News

Naxal Attack
റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനവ്യൂഹത്തിനു നേരെ നൂറോളം വരുന്ന നക്‌സല്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമടക്കം 21 പേര്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനെയും മകന്‍ ദിനേഷ് പട്ടേലിനെയും തട്ടികൊണ്ടു പോയിട്ടുണ്ട്.

സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സല്‍വാ ജുദൂം എന്ന കൂട്ടായ്മ രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആഭ്യന്തരമന്ത്രി മഹേന്ദ്ര കര്‍മയും മുന്‍ എംഎല്‍എയായ ഉദയ മുദലിയാരുമാണ് കൊല്ലപ്പെട്ടത്.

ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോണ്‍ഗ്രസ് പരിവര്‍ത്തന്‍ യാത്ര എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന കോണ്‍ഗ്രസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

ഛത്തീസ് ഗഡിനെയും ആന്ധ്രയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 202ലെ വനമേഖലയിലാണ് ആക്രമണമുണ്ടായത്. ദര്‍ബഗാട്ടി താഴ്‌വര നക്‌സല്‍ മേഖലയായതിനാല്‍ കോണ്‍ഗ്രസ് സംഘത്തോടൊപ്പം സുരക്ഷാ സൈനികരും ഉണ്ടായിരുന്നു. പക്ഷേ, നൂറിലേറെ വരുന്ന മാവോവാദികളോട് പിടിച്ചു നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.

English summary
An over 100-strong group of Maoists Saturday attacked a Congress party convoy, carrying out a landmine blast and then opening fire, resulting in the death of two senior Congress leaders, including Mahendra Karma, and injuries to senior party leader VC Shukla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X