കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പ്ളസ്ടുഫലം 27ന്, ഹെല്‍പ്ലൈന്‍സേവനം ലഭ്യം

  • By Meera Balan
Google Oneindia Malayalam News

CBSE
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം തരത്തിലെ പരീക്ഷാഫലം 2013 മെയ് 27 ന് പ്രഖ്യാപിക്കും. ഫലം പ്രസിദ്ധീകരിച്ചതിന് മുന്‍പും അതിനുശേഷവും വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിനായി സ്‌നേഹി എന്ന സംഘടന ഹെല്‍പ് ലൈന്‍ രൂപീകരിച്ചു. 2013 മെയ് 26 മുതല്‍ ജൂണ്‍ രണ്ട് വരെ ഈ സേവനം സൗജന്യമായി ലഭ്യമാകും.

രാവിലെ 10 മുതല്‍ രാത്രി ഏഴ് മണിവരെയാണ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുക. ഹെല്‍പ് ലൈന്‍ സേവനം ആവശ്യമുള്ളവര്‍ 011-65978181 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. കരിയര്‍ ഗൈഡന്‍സിനെപ്പറ്റിയുള്ള സംശയങ്ങള്‍ക്കും ഈ നമ്പറില്‍ വിളിച്ചാല്‍ മറുപടി ലഭിയ്ക്കും.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് [email protected] .

പരീക്ഷാഫലത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന ആശങ്കകള്‍, ആത്മഹത്യ എന്നിവ പരമാവധി ഒഴിവാക്കുകയാണ് സ്‌നേഹിയുടെ ലക്ഷ്യം. ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ആശങ്കകളും ആത്മഹത്യാ പ്രവണതയും വളരെക്കൂടുതലാണെന്നാണ് സ്‌നേഹിയിലെ പ്രവര്‍ത്തകര്‍ പറയുന്നത്.1998 മുതലാണ് സ്‌നേഹി കൗണ്‍സിലിംഗ് നടത്തുന്നത്.

ഇതിനോടകം തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളെയും ഇവര്‍ കൗണ്‍സിലിങ്ങിന് വിധേയരാക്കി. 2012 ല്‍ ഇവര്‍ കൈകാര്യം ചെയ്ത 2500 ഫോണ്‍കോളുകളില്‍ 78 ശതമാനവും പത്താംക്ശാസിലും പ്ളസ്ടു വിനും പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളുടേതായരിരുന്നു.

English summary
To help students and parents cope with anxiety and stress before and after the CBSE results, a free, confidential helpline will be launched here Sunday that also promises to provide career guidance to the students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X