കളി മുംബൈ ലോബിയും ചെന്നൈയും തമ്മില്‍?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാറ്റിംഗ് സ്‌കൂള്‍ എന്ന് വിളിക്കാവുന്ന നഗരമാണ് മുംബൈ. സുനില്‍ ഗാവ്‌സകറും സച്ചിന്‍ തെണ്ടുല്‍ക്കറും മുതല്‍ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും വരെയുള്ള ക്ലാസി ബാറ്റ്‌സ്മാന്‍മാരെ സംഭാവന ചെയ്ത മുംബൈ കളിയിടത്തില്‍ മാത്രമല്ല കളിക്ക് പുറത്തെ കളികള്‍ക്കും അത്ര മോശമല്ല.
ഒത്തുകളി വിവാദത്തില്‍ ദില്ലി പോലീസിന്റെ കടന്നുകയറ്റം കൊണ്ട് ഒരല്‍പം പിന്നോട്ടുപോയെങ്കിലും കളികളുടെ ഗ്രിപ് ഇപ്പോഴും മുംബൈ കൈകളിലാണ്. വാതുവെപ്പ് വിവാദത്തിലെ പുതിയ നീക്കങ്ങളിലൂടെ മുംബൈ ലോബി ലക്ഷ്യം വെക്കുന്നത് ചെന്നൈ കിംഗ്‌സിന്റെ മുതലാളിസ്ഥാനത്തുള്ള ബി സി സി ഐ പ്രസിഡണ്ടിനെയാണെന്ന് വ്യക്തമാണ്.

മുംബൈ ക്രിക്കറ്റ് ലോബിയുടെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ ബി സി സി ഐ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ ശരദ് പവാറാണ്. ശ്രീശാന്ത്, ചന്ദില, ചവാന്‍ എന്നീ മൂന്ന് കളിക്കാര്‍ ദില്ലി പോലീസിന്റെ കൈയ്യിലാണ്. അതേസമയം എന്‍ ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനെ അറസ്റ്റ് ചെയ്തിരിക്കുന്നത് മുംബൈ പോലീസാണ്.
ഐ പി എല്‍ ഫൈനലിന് മുന്നോടിയായി ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍ കൊല്‍ക്കത്തയെ ജഗ്മോഹന്‍ ഡാല്‍മിയയെ കാണാനെത്തിയും ലോബിയിംഗിന്റെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്. മുന്‍ ബി സി സി ഐ പ്രസിഡണ്ടായ ഡാല്‍മിയ ഗ്രൂപ്പും വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്നും പിന്തുണ അഭ്യര്‍ത്ഥിച്ചുതുടങ്ങിയിട്ടുണ്ട്.
അതേസമയം എന്‍ ശ്രീനിവാസന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്നും പുറത്തുപോകുന്ന കാര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനിവാസന്‍ രാജിവെച്ചാല്‍ ക്ലീന്‍ ഇമേജുള്ള ശശാങ്ക് മനോഹറോ, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ശിവലാല്‍ യാദവിന്റെ പേരുകളും പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇതിനോടകം പറഞ്ഞുകേള്‍ക്കുന്നുണ്ട്.












Click it and Unblock the Notifications