കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ പ്രധാനമന്ത്രിക്ക് പ്രേതത്തെപേടി

  • By Meera Balan
Google Oneindia Malayalam News

ടോക്കിയോ: ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രേതം എന്ന് കേട്ടാല്‍ ഞെട്ടി വിറയ്ക്കുന്നവര്‍ ഉണ്ടോ ? അതും ഒരു രാജ്യത്തെ പ്രധാന മന്ത്രി തന്നെ ഇത്തരത്തില്‍ പേടിച്ചാലോ? ചൈന പേടിപ്പിക്കാന്‍ നോക്കിയിട്ടും നടക്കാതെ പോയ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേയാണ് പ്രേതം എന്ന് കേട്ടാല്‍ പേടിച്ച് വിറയ്ക്കുന്നത്. 2012 ഡിസംബറിലാണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഔദ്യോഗിക വസതിയിലേക്ക് അദ്ദേഹം താമസം മാറിയിട്ടില്ല.

എന്താണ് കാരണം എന്ന് അറിയാമോ? പ്രേതത്തെ ഭയന്നിട്ടാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇപ്പോഴത്തെ പ്രധാന മന്ത്രിയുടെ ഓഫീസ് 1929 ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്. ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ യുദ്ധങ്ങളും കൂട്ടക്കുരുതികളും നടന്നു. സുയോഷി ഇനുകായ് ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതാണ്. അപ്പോള്‍ പിന്നെ ഓഫീസിന്റെ ഇടനാഴികളിലോ മുറികളിലോ പതിഞ്ഞ സ്വരത്തിലുളള ശബ്ദങ്ങള്‍ കേട്ട് കഴിഞ്ഞാല്‍ അത് പ്രേതം തന്നെയാണ് എന്ന് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

Japan PM Shinzo Abe

പ്രധാന മന്ത്രിയുടെ ഓഫീസ് ഒരു 'ഭാര്‍ഗവീ നിലയം' ആയിട്ട് വര്‍ഷങ്ങള്‍ ഏറെയായി .2005 വരെ മാത്രമേ ഇവിടെ ആള്‍താമസം ഉണ്ടായിട്ടുള്ളൂ. 2000 മുതല്‍ തന്നെ പ്രേതകഥകളുടെ കഥയിലമര്‍ന്നതാണ് ഈ കെട്ടിടം. ഇനിയും ഒദ്യോഗിക വസതിയിലേക്ക് മാറാത്തതിന്റെ കാരണം എന്തെന്ന് ചോദിച്ചാല്‍ പ്രധാനമന്ത്രിക്ക് നല്‍കാന്‍ കൃത്യമായ ഒരു ഉത്തരം ഇല്ല. എന്നാല്‍ പ്രേതങ്ങളെ പേടിയാണെന്ന് പറയാനും സാധിക്കുന്നില്ല.

English summary
A delay in Japanese Prime Minister Shinzo Abe and his wife moving into their official residence, the site of past assasinations, has revived talk of ghosts in the corridors, prompting the government to deny any knowledge of hauntings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X