• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമ്പത്തിക നേട്ടത്തിന് 4 വയസ്സുകാരനെ ബലി?

  • By Aswathi

മുസഫര്‍ നഗര്‍: മനുഷ്യക്കുരുതികള്‍ ആചാരങ്ങളുടെ ഭാഗമാക്കി നേട്ടങ്ങളാഗ്രഹിക്കുന്ന സമുഹത്തെ തലമുറകള്‍ക്കപ്പുറത്തുള്ള ഇന്ത്യക്കാരന് സുപരിചിതമായിരുന്നു. പുരോഗമനപരമായി മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെ ഇത്തരം ആചാര 'അന്ധ'വിശ്വസങ്ങള്‍ നിയമത്തിന്റെ കീഴിലാക്കിയെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും അത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന എന്നതാണ് സത്യം. പക്ഷേ, ദൈവപ്രീതിക്കും മറ്റും നടത്തിയ ആചാരങ്ങള്‍ ഇപ്പോള്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും ആഭിചാരകര്‍മ്മങ്ങള്‍ക്കും വേണ്ടി നടത്തുന്നെന്ന് മാത്രം.

ഇത്തരത്തില്‍ സാമ്പത്തിക നേട്ടത്തിനു വേണ്ടി നാലുവയസ്സുള്ള ബാലനെ ബലി നല്‍കിയതിന്റ പേരില്‍ രണ്ടുപേരാണ് ഉത്തര്‍ പ്രദേശില്‍ പൊലീസ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ നെഹാരി ഗ്രാമത്തിലാണ് സംഭവം. നലു വയസ്സുള്ള വിശാലിനെ ബലി നല്‍കിയതിലാണ് നരേന്ദനെയും മകള്‍ ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ മുഴുവന്‍ മുറിവുകളോടെയാണ് വെള്ളിയാഴ്ച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബാധ ഒഴിപ്പിക്കാനും സാമ്പത്തിക ലാഭത്തിനും വേണ്ടി ഇരുവരും കുട്ടിയെ ആഭിചാരകര്‍മ്മങ്ങള്‍ക്ക് ബലി നല്‍കുകയായിരുന്നുവത്രെ. ഇത് മനസ്സിലാക്കി നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വന്തം പാപം കഴുകാന്‍ പിഞ്ചുകുഞ്ഞുങ്ങളെ ബലിനല്‍കുന്നതോടെ പാപം ഇരട്ടിക്കും എന്നല്ലാതെ ഒരിക്കലും കുറയില്ല എന്നുള്ളത് ഇത്തരക്കാരൊന്ന് യുക്തിപരമായി ചിന്തിച്ചാല്‍ മാത്രം മതിയായിരുന്നു.

English summary
A man and his daughter were arrested for allegedly sacrificing a four-year-old boy at Naheri village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X