Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തും യുവതിയും; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: ഐ പി എല്ലില്‍ ഒത്തുകളി നടത്തി എന്ന് ആരോപിക്കപ്പെടുന്ന ദിവസം ഹോട്ടലില്‍ ശ്രീശാന്തിനൊപ്പം യുവതിയുടെ ചിത്രങ്ങള്‍ പുറത്തായി. സി സി ടി വി ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങളില്‍ വാതുവെപ്പുകാരുടെ ഇടനിലക്കാരനായ ജിജു ജനാര്‍ദ്ദനന്റെ ചിത്രങ്ങളുമുണ്ട്.

ഒത്തുകളി നടന്ന മെയ് 9ലെ മത്സരത്തിന് രാത്രി നേരം വൈകി യുവതിക്കൊപ്പം ശ്രീശാന്ത് ഹോട്ടല്‍ ലോബിയില്‍ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ശ്രീശാന്തിനും യുവതിക്കും ഒപ്പം ഒത്തുകളിക്ക് പിടിയിലായ അങ്കിത് ചവാനെയും ദൃശ്യങ്ങളില്‍ കാണാം.

sree-chavan-chandila

പുലര്‍ച്ചെ മൂന്നുമണിയോടെ ഇവര്‍ ഹോട്ടലിലുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. താനാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് എന്ന ആരോപണങ്ങള്‍ നിഷേധിച്ച് മറാത്തി നടി ക്രാന്തി രെഡ്കറും രംഗത്ത് വന്നിരുന്നു.

കളിക്കാര്‍ക്ക് പണം മാത്രമല്ല പെണ്ണുങ്ങളെയും തങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു എന്ന് പിടിയിലായ വാതുവെപ്പ് സംഘാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേവലം ഈ ദൃശ്യങ്ങളുടെ പേരില്‍ മാത്രം ശ്രീശാന്ത് വാതുവെപ്പില്‍ ഏര്‍പ്പെട്ടു എന്ന് പറയാനാവില്ല എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+