കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനെ കെട്ടണോ? എളുപ്പവഴി ബലാത്സംഗനിയമം!

  • By Meera Balan
Google Oneindia Malayalam News

Rape Law
ദില്ലി: യാഥാര്‍ത്ഥത്തില്‍ ബലാത്സംഗ നിയമത്തിലെ ശിക്ഷാര്‍ഹമായ വ്യവസ്ഥകള്‍ പെണ്ണിനെ സംരക്ഷിക്കാന്‍ മാത്രമാണോ ഉപയോഗിക്കപ്പെടുന്നത്. അല്ല എന്ന് നിസ്സംശയം പറയാം. സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്ന ഇത്തരം നിയമങ്ങള്‍ അവള്‍ തന്നെ ദുരുപയോഗം ചെയ്യുന്നു. പലപ്പോഴും കാമുകന് നേരെയുള്ള പകപോക്കലിനും മറ്റുമായി നിയമത്തെ ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രണയബന്ധത്തിലായിരുന്ന സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും, എന്നാല്‍ പ്രണയം തകരുനേപോള്‍ പെണ്‍കുട്ടി കാമുകന്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെടുകയും ചെയ്യുന്നു, മാത്രമല്ല നിയമം കര്‍ക്കശമാക്കിയതോടെ വലിയൊരു ശതമാനം പെണ്‍ കുട്ടികളും ആണിനെ 'കുരുക്കിലാക്കാന്‍ ' നിയമം ദുരുപയോഗം നടത്തുന്നു. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ ബലാത്സംഗത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞാണ് പലരും കല്യാണം കഴിക്കുന്നത് പോലും. വെറും സിനിമാക്കഥയല്ല ഇത്. ദില്ലി ഹൈക്കോടതി പറഞ്ഞ കാര്യമാണ്. കോടതിയുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള ചൂഷണം പുറം ലോകം അറിയുന്നത്.

രോഹിത് ചൗഹാന്‍ എന്ന യുവാവിനെതിരെ പൂര്‍വ്വ കാമുകി നല്‍കിയ പരാതിയാണ് കോടതിയെ ഞെട്ടിച്ചത്. യുവാവുമായി മൂന്ന് വര്‍ഷം പ്രണയബന്ധത്തിലായിരുന്ന യുവതി , ബന്ധം പിരഞ്ഞശേഷം യുവാവിനോട് പ്രതികാരം തീര്‍ക്കാന്‍ കണ്ടെത്തിയ വഴിയോ അയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുക. ഇത്തരത്തില്‍ 13 ജൂലൈ , 2012 ല്‍ യുവതി പരാതിയുമായി കോടതിയെ സമീപിച്ചു. തന്നെ ലൈംഗിക പീഡനത്തിന് യുവാവ് വിധേയനാക്കിയതായി പരാതിപെട്ടു. എന്നാല്‍ സ്ത്രീയുടെ പൂര്‍ണ സമ്മത്തോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവാവ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടന്ന വാദങ്ങളിലും പരിശോധനകളില്‍ നിന്നും ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല എന്നാണ് ദില്ലി ഹൈക്കോടതി പറയുന്നത്.

English summary
Penal provisions on rape have been misused by some women who develop consensual physical relationship with their lovers and after the breakup file false rape cases to force them to marry them, the Delhi High Court has said. Justice Kailash Gambhir said rape law was often misused by women as weapon for "vengeance and vendetta" to harass and blackmail their male friends by filing false cases to extort money and to force them to marry them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X