'പണം തിരിച്ചുകിട്ടിയാല്‍ പോര്‍ട്ട് മടക്കിത്തരാം'
ദുബായി: ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ പദ്ധതി ഇവിടെ നടപ്പാക്കാതിരിക്കാല്‍ ശ്രമിക്കുന്നവര്‍ തന്നെ വിജയിക്കട്ടെ, താന്‍ തോറ്റു പിന്മാറാം എന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് പാട്ടത്തിനെടുത്ത ബോള്‍ഗാട്ടിയിലെ ഭൂമി പണം കിട്ടിയാല്‍ ഉടന്‍ തിരിച്ചു നല്‍കാമെന്നും മുടക്കിയ പണം ഇന്നു കിട്ടുകയാണെങ്കില്‍ ഇന്നു തന്നെ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി തിരിച്ചു നല്‍കുന്നുവെങ്കിലും കേരളത്തില്‍ താന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടു വരുമെന്നും യൂസഫലി വ്യക്തമാക്കി. കൊച്ചിയില്‍ ലുലുമാളിനെതിരെ പ്രസ്താവന നടത്തിയ സിപിഎം നേതാക്കള്‍ കൈയ്യേറ്റക്കാരനെന്ന് വിളിച്ചതില്‍ ദു:ഖമുണ്ടെന്നും ഇതേതുടര്‍ന്നാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നുമാണ് യുസഫലി അറിയിച്ചത്.
ബോള്‍ഗാട്ടില്‍ 27 ഏക്കര്‍ സ്ഥലം 30 കൊല്ലത്തേക്ക് 27 കോടി രൂപയ്ക്കാണ് യൂസഫലി പാട്ടത്തിനെടുത്തത്. കൊച്ചിയില്‍ 4000 പേര്‍ക്ക് നേരിട്ടും ഹയാത്ത് റീജന്‍സിയുമായി ചേര്‍ന്ന് 10000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന പദ്ധതി ഇനി മറ്റേതെങ്കിലും സംസ്ഥാനത്ത് നടത്തുമെന്നും യൂസഫലി അറിയിച്ചു. പണം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ പ്രശ്‌നം നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം നടത്തിക്കൊണ്ടു വന്ന പദ്ധതി വിവാദങ്ങളുടെ പേരു പറഞ്ഞ ഇപ്പോള്‍ അനുമതി നിരസിക്കുന്നത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.












Click it and Unblock the Notifications