കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ +2പരീക്ഷയില്‍ കേരളത്തിന് 92.9% വിജയം

  • By Aswathi
Google Oneindia Malayalam News

Education
ദില്ലി: ചെന്നൈ മേഖലാ സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 92.9 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആണ്‍കുട്ടികളില്‍ 90.31 ശതമാനവും പെണ്‍കുട്ടികളില്‍ 95.63 ശതമാനം പേരുമാണ് വിജയം നേടിയത് www.results.nic.in, www.cbseresults.nic.in and www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിച്ച് പരീക്ഷാഫലം പരിശോധിക്കാവുന്നതാണ്.

കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, പുതുച്ചേരി, ദാമന്‍ ദിയു, ലക്ഷദ്വീപ്, അന്റമാന്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ചെന്നൈ മേഖലയ്ക്ക് കീഴില്‍ വരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 26നാണ് പ്രഖ്യാപിച്ചത്.

പരീക്ഷാ ഫലം പ്രഖ്യപിക്കുന്നതിനും മുമ്പും അതിനു ശേഷവും കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്‌നേഹി ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നു. കരിയര്‍ ഗൈഡന്‍സിനെപ്പോലുള്ള കാര്യങ്ങളറിയാന്‍ 011-65978181 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമുള്ളവര്‍ക്ക് അന്വേഷിക്കാവുന്നതാണ്. കൂടുതന്‍ വിവരങ്ങള്‍ [email protected] എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പരീക്ഷാ ഫലത്തെ കുറിച്ച് വിദ്യാര്‍ത്ഥികളിലുണ്ടാവുന്ന ആശങ്കകളും വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തെടെയാണ് സ്‌നേഹി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.

English summary
The CBSE declared the results of Class XII. 92.90 is the pass percentage registered in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X